Malayalam
ദിലീപിന്റെ ആ ഒന്നൊന്നര മാഡം ബാഗ്ലൂരുവില്‍ അറസ്റ്റില്‍?, പോലീസ് രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി
ദിലീപിന്റെ ആ ഒന്നൊന്നര മാഡം ബാഗ്ലൂരുവില്‍ അറസ്റ്റില്‍?, പോലീസ് രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി
നടിയെ ആക്രമിച്ച കേസിന്റെ തുടക്ക കാലം മുതല്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു കാണാമറയത്ത് ഇരിക്കുന്ന മാഡത്തിന്റേത്. കേസിലെ മാസ്റ്റര്‍ ബ്രെയിന്‍ എന്നെല്ലാം തന്നെ വിശേഷിപ്പിക്കാവുന്ന അത്രത്തോളം ക്രിമിനല്‍ ബുദ്ധിയുള്ള, ഇരുട്ടത്ത് മറഞ്ഞിരുന്ന കാര്യങ്ങളെല്ലാം അറിയുന്ന ആ സ്ത്രീ ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ മലയാളികള്‍ക്കും ഉണ്ട്. ദിലീപിന് ഏറെ പ്രിയപ്പെട്ട ആ സ്ത്രീയിക്ക് വേണ്ടിയാണ് ദിലീപ് ഇത്തരം ഒരു മുഖം മൂടിയണിഞ്ഞിരിക്കുന്നതെന്നും ജയിലില്‍ കഴിഞ്ഞതെന്നുമൊക്കെയാണ് കരുതേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യേഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ തിങ്കളാഴ്ചയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ഇതിനു പിന്നാലെ മാഡത്തെ കണ്ടുപിടിക്കണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന് വന്നത്.
എന്നാല്‍ ഇപ്പോഴിതാ മാഡത്തെ ബാഗളൂരുവില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വനരുന്നത്. ഈ വാര്‍ത്ത പങ്കുവെച്ചത് വേറെ ആരുമല്ല. സാക്ഷാല്‍ പല്ലിശ്ശേരി തന്നെയാണ്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ദിലീപിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ വീണ്ടും തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ലെന്നും തനിക്ക് കിട്ടിയ ഒരു വാര്‍ത്തയാണ് ഇതെന്നും ഇതില്‍ എത്ര സത്യമുണ്ടെന്നും മാഡം അറസ്റ്റിലായോ എന്നും കണ്ടു പിടിക്കേണ്ടത് ദിലീപും അദ്ദേഹത്തിന്റെ വക്കീലാണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. മാഡത്തെ രഹസ്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും പല്ലിശ്ശേരി പറയുന്നു. യഥാര്‍ത്ഥ മാഡമാണ് അറസ്റ്റിലായതെങ്കില്‍ അത് ഈ കേസിന്റെ മുന്നോട്ടുള്ള വിജയത്തിന് പച്ചകൊടിയാണെന്നും പല്ലിശ്ശേരി പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും പറഞ്ഞിരുന്നത് പല്ലിശ്ശേരിയായിരുന്നു. സിനിമ മംഗളം മാസികയില്‍ പല്ലിശേരി എഴുതിയിരുന്ന പംക്തിയാണ് അഭ്രലോകം. സിനിമ ലോകത്തെ അറിയാക്കഥകളാണ് അഭ്രലോകത്തിലൂടെ പല്ലിശേരി എഴുതിയിരുന്നത്. സിനിമ മംഗളത്തിലെ ഏറെ വായനാക്കാരുള്ള ഈ പംക്തിയിലൂടെയാണ് ദിലീപിനെതിരായ വെളിപ്പെടുത്തലുകളും പല്ലിശേരി നടത്തിയത്. ദിലീപിന്റെ വ്യക്തി, കുടുംബ ജീവിതങ്ങളെ പരമാര്‍ശിക്കുന്നവയായിരുന്നു അവ. ദിലീപ് കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നപ്പോള്‍ അവയെ സാധൂകരിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തുകള്‍ പല്ലിശേരി നടത്തുകയുണ്ടായി.
ദിലീപ് മഞ്ജുവാര്യര്‍ വിവാഹ ബന്ധം വേര്‍പെടുകയും ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഈ ബന്ധത്തിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവരങ്ങളും തന്റെ പംക്തിയിലൂടെ പല്ലിശേരി പുറത്ത് വിട്ടു. പല്ലിശേരി എഴുതിയ പലകാര്യങ്ങളേയും ദിലീപ് അന്ന് ഖണ്ഡിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചില തുറന്നെഴുത്തുകള്‍ നടത്തിയതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പല്ലിശേരി വ്യക്തമാക്കിയിരുന്നു. ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് തന്റെ കഥ കഴിക്കുമെന്ന് പല്ലിശേരി വിശ്വസിക്കുന്നു. നിരവധി ഭീഷണികള്‍ നേരിട്ടുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പക്കലുള്ള തെളിവുകള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് താന്‍ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
