Connect with us

ഗായകന്‍ ശിവരാമകൃഷ്ണന് എതിരെ അസഭ്യ പോസ്റ്റുമായി നടന്‍ വിനായകന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നു

Malayalam

ഗായകന്‍ ശിവരാമകൃഷ്ണന് എതിരെ അസഭ്യ പോസ്റ്റുമായി നടന്‍ വിനായകന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നു

ഗായകന്‍ ശിവരാമകൃഷ്ണന് എതിരെ അസഭ്യ പോസ്റ്റുമായി നടന്‍ വിനായകന്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനായകന്‍. ഇടയ്ക്കിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് സമകാലിക വിഷയങ്ങളില്‍ താരം പ്രതികരിക്കാറുള്ളത്. ക്യാപ്ഷന്‍ ഒന്നും ഇല്ലാതെ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ വൈറല്‍ ആകാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഗായകന്‍ ശിവരാമകൃഷ്ണന് എതിരെയുള്ള പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്.

മലയാള ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍ ഒരുക്കി ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. അസഭ്യമായ ക്യാപ്നോടെയാണ് ശിവരാമകൃഷ്ണന്റെ സ്റ്റേജ് പെര്‍ഫോമന്‍സിന്റെ ചിത്രം വിനായകന്‍ പങ്കുവച്ചിരിക്കുന്നത്.

യേശുദാസും മിന്‍മിനിയും ചേര്‍ന്ന് ആലപിച്ച ‘നീലരാവിലിന്നു നിന്റെ താരഹാരമിളകി’ എന്ന ഗാനം ആലപിക്കുന്ന ഹരീഷിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടാണ് വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്.ട

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹരീഷിനെയും വിനായകനെയും വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ആദ്യമായി ക്യാപ്ഷന്‍ ഇട്ടതിനെ കുറിച്ചുള്ള ട്രോളുകളും വിനായകന് വരുന്നുണ്ട്.

”ങെ ഗഞ്ചാ വിനയാകന്‍ ആദ്യമായി ക്യാപ്ഷന്‍ ഇട്ടെന്നൊ? അപ്പൊ ഐറ്റം പുതിയതാ” എന്നാണ് ഒരു കമന്റ്. കവര്‍ സോംഗുകള്‍ ഒരുക്കുന്നതില്‍ നേരത്തെയും ഹരീഷ് ശിവരാമകൃഷ്ണന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് ഗായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

More in Malayalam

Trending