Malayalam
ജാമ്യം കിട്ടിയതിന് പിന്നാലെ നിര്‍ണായക നീക്കത്തിന് ഒരുങ്ങി ദിലീപ്; എത്രയും പെട്ടെന്ന് തന്നെ അത് സംഭവിക്കും, ദിലീപ് രണ്ടും കല്‍പ്പിച്ച് തന്നെ
ജാമ്യം കിട്ടിയതിന് പിന്നാലെ നിര്‍ണായക നീക്കത്തിന് ഒരുങ്ങി ദിലീപ്; എത്രയും പെട്ടെന്ന് തന്നെ അത് സംഭവിക്കും, ദിലീപ് രണ്ടും കല്‍പ്പിച്ച് തന്നെ
കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ദിവസങ്ങളോളം നീണ്ട ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ദിലീപ് തയ്യാറെടുക്കുന്നു എന്നുള്ള വിവരമാണ് പുറത്തു വരുന്നത്.
ദിലീപ് റാഫി കൂട്ടൂകെട്ടിലൊരുങ്ങുന്ന വോയ്സ് ഓഫ് സത്യനാഥന് രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ ദിലീപിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള വര്‍ക്കായിരുന്നു ഈ ചിത്രം.ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെയാണ് കോവിഡ് മൂന്നാം തരംഗവും ഗൂഢാലോചന കേസും പൊങ്ങിവരുന്നത്.ഇതോടെ ഷൂട്ടിങ്ങ് പ്രതിസന്ധിയിലായി.കോവിഡ് പ്രതികൂലമായില്ലെങ്കിലും കേസന്വേഷണവും വിവാദവും ചിത്രീകരണത്തെ ബാധിച്ചു.
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശി പട്ടണം, റിങ് മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് തുടങ്ങാനിരിക്കുന്നത്.ദിലീപും ജോജുവും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ വീണ നന്ദകുമാറാണ് ഈ സിനിമയില്‍ നായിക. രമേശ് പിഷാരടി, സിദ്ദിഖ്, ജോണി ആന്റണി, വിജയ രാഘവന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ റാഫി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് വോയിസ് ഓഫ് സത്യനാഥന് വൈകാതെ തീയറ്ററുകളില്‍ എത്തും. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന് ആണ് ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രം.
ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാര്‍ ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. എന്നാല്‍ ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നായിരുന്നു ദിലീപിന്റെ വാദം. പൊതുബോധം അനുകൂലമാക്കാന്‍ ഗൂഡാലോചന നടത്തിയാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതുവരെയും ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയിലില്ല. ഇതെങ്ങനെ ഗൂഡാലോചനയാവുമെന്നും പ്രതിഭാഗം ചോദിച്ചിരുന്നു.
എന്നാല്‍ പിന്നീട് ദിലീപ് നടത്തിയത് ഗൂഡാലോചന തന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന് ഈ വാദത്തെ എതിര്‍ത്തത്. ഇതിന്റെ ഭാഗമായി ദിലീപിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് സുഹൃത്തുക്കളായ ശരത്ത്, ഷൈജു ചെമ്മനങ്ങാട് തുടങ്ങിയവരെ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തിരുന്നു.
കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ ഉടന്‍തന്നെ സമീപിക്കാനാണ് പ്രോസിക്യൂഷന് നീക്കം. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകന് രാമന് പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്.
