Connect with us

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാര്‍ഥ്യം; വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

Malayalam

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാര്‍ഥ്യം; വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാര്‍ഥ്യം; വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള സംവിധായകനാണ് ഡോ. ബിജു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ നിര്‍മാണത്തിനായുള്ള ഇന്‍സെന്റീവുകളും സബ്സിഡിയും ഏര്‍പ്പെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.

എന്നാല്‍ കേരളം നാല് വര്ഷം മുന്‍പ് കേരള സര്‍ക്കാര്‍ സിനിമാ സബ്സിഡി നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി ഷാജി എന്‍ കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, ബി അജിത്, കെഎസ്എഫ്ഡിസി യുടെ എംഡി ധനകാര്യ വകുപ്പില്‍ നിന്നും സെക്രട്ടറി, ഡോ. ബിജു എന്നിവര്‍ ചേര്‍ന്ന കമ്മറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ കമ്മറ്റി മുന്നോട്ട് വച്ച റിപ്പോര്‍ട്ട് ഇത് വരെയും നടപ്പിലാക്കാത്ത കേരള സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡോ ബിജു രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ബിജുവിന്റെ വിമര്‍ശനം.

ബിജുവിന്റെ കുറിപ്പ് പൂര്‍ണ രൂപം

കഴിഞ്ഞ ഏതാനും ചില വര്‍ഷങ്ങളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സമഗ്രമായ ഫിലിം പോളിസിയും സിനിമാ നിര്‍മാണത്തിനായുള്ള ഇന്‍സെന്റീവുകളും സബ്സിഡിയും ഏര്‍പ്പെടുത്തി തുടങ്ങി . ഒരു പക്ഷെ ഈ ഒരു കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സ്ഥാനം താഴെ നിന്നും ഒന്നാമത് ആയി വരും എന്നതാണ് യാഥാര്‍ഥ്യം .

ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള ഫിലിം സബ്സിഡി , ഇന്‍സെന്റീവ് എന്നിവയുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു . ഓരോ സംസ്ഥാനത്തിനും സബ്സിഡിക്ക് വിവിധ മാനദണ്ഡങ്ങള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത് .

ആസാം – നിര്‍മാണ ചിലവിന്റെ (Qualified production expense ) 25 % അല്ലെങ്കില്‍ ഒരു കോടി രൂപ , ഏതാണോ കുറവ് അത്. ഗോവ – വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമകളെ വിവിധ കാറ്റഗറികള്‍ ആയി തിരിച്ചിട്ടുണ്ട്. എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സിനിമകള്‍ക്ക് നിര്‍മാണ ചിലവിന്റെ 50 % സബ്സിഡി , ഏറ്റവും കൂടുതല്‍ 50 ലക്ഷം രൂപ. ഗുജറാത്ത് – 75 ലക്ഷം രൂപ നിര്‍മാണത്തിനായുള്ള ഇന്‍സെന്റീവ് . വിവിധ കാറ്റഗറികളില്‍ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുന്ന ഗുജറാത്തി ഭാഷാ സിനിമകള്‍ക്ക് 5 കോടി രൂപ വരെ സാമ്ബത്തിക സമ്മാനം .

ഹരിയാന – ഓരോ ക്രൈറ്റീരിയകള്‍ അനുസരിച്ചുള്ള സ്‌കോര്‍ സിസ്റ്റം സിനിമകളെ വിലയിരുത്താനായി നിശ്ചയിച്ചിട്ടുണ്ട് . സ്‌കോര്‍ നിലവാരം അനുസരിച്ചു വിവിധ തോതിലുള്ള സബ്സിഡി ലഭിക്കും . ബജറ്റിന്റെ 50 % അല്ലെങ്കില്‍ ഒരു കോടി രൂപ ഏതാണോ കുറവ് അത് ലഭിക്കും . ദേശീയ അന്തര്‍ദേശീയ പുരസ്‌കാരം നേടുന്ന സിനിമകള്‍ക്ക് 20 % തുക കൂടുതല്‍ ലഭിക്കും .വിദേശ ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുന്നതിനായി ഒരാള്‍ക്ക് വിമാന യാത്രാക്കൂലിയും താമസ ചിലവും നല്‍കും. ഹിമാചല്‍ പ്രദേശ് – ഹിമാചല്‍ പ്രദേശ് ഭാഷയിലുള്ള സിനിമയ്ക്ക് മാക്‌സിമം 50 ലക്ഷം രൂപ വരെ സബ്സിഡി നല്‍കും.

ജമ്മു & കാശ്മീര്‍ – നിര്‍മാണ ചിലവിന്റെ 50 % മുതല്‍ 75 % വരെ ഇന്‍സെന്റീവ് . ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള നിര്‍മാതാക്കള്‍ / സംവിധായകര്‍ എന്നിവര്‍ക്ക് 1.75 കോടി രൂപ മുതല്‍ 3.25 കോടി വരെ മാക്‌സിമം സബ്സിഡി സിനിമയുടെ നിര്‍മാണ ചിലവ് അനുസരിച്ചു .

ജാര്‍ഖണ്ഡ് – 50 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെ സബ്സിഡി വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചു .
കര്‍ണാടക – കര്‍ണാടക ടൂറിസം ഡിപ്പാര്‍ട്ടമെന്റ് നല്‍കുന്ന സബ്സിഡി , മാക്‌സിമം 2.5 കോടി വീതം മൂന്ന് സിനിമകള്‍ക്ക് , ഒരു കോടി രൂപ വീതം അഞ്ചു സിനിമകള്‍ക്ക് .

കന്നഡ സിനിമയ്ക്കുള്ള കര്‍ണാടക സര്‍ക്കാര്‍ സബ്സിഡി തിരഞ്ഞെടുക്കപ്പെടുന്ന 125 സിനിമകള്‍ക്ക് 10 ലക്ഷം രൂപ സബ്സിഡി. നാല് ഹിസ്റ്റോറിക്കല്‍ സിനിമകള്‍ക്ക് 25 ലക്ഷം വീതം . ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുന്നതോ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ പ്രദര്ശിപ്പിക്കുന്നതോ ആയ സിനിമകള്‍ക്ക് അഡീഷണല്‍ 15 ലക്ഷം രൂപ .

മധ്യ പ്രദേശ് – ഒരു കോടി മുതല്‍ രണ്ടു കോടി വരെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സബ്സിഡി .
മഹാരാഷ്ട്ര – വിവിധ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടുന്ന സിനിമകള്‍ , പ്രധാന ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ എന്നിവ അവാര്‍ഡിന്റെയും മേളയുടെയും പ്രാധാന്യം അനുസരിച്ചു വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തി സബ്സിഡി നല്‍കുന്നു . എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സിനിമകള്‍ക്ക് 40 ലക്ഷം രൂപയും ബി കാറ്റഗറിക്ക് 30 ലക്ഷം രൂപയും സബ്സിഡി നല്‍കുന്നു .

ഒഡിഷ – 1.5 കോടി മുതല്‍ 4 കോടി വരെ വിവിധ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി .
സിക്കിം – 20 ലക്ഷം മുതല്‍ ഒരു കോടി വരെ വിവിധ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചു . ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകര്‍ക്ക് പ്രത്യേക മുന്‍ഗണന .

തമിഴ് നാട് – തിരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് 7 ലക്ഷം രൂപ സബ്സിഡി. ഉത്തര്‍ പ്രദേശ് – 25 മുതല്‍ 50 ലക്ഷം വരെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചു. ഉത്തരാഖണ്ഡ് – 25 ലക്ഷം രൂപ സബ്സിഡി

ഇനി കേരളം നോക്കാം –

ചിത്രാഞ്ജലി സ്റ്റുഡിയോ സംവിധാനം ഉപയോഗപ്പെടുത്തി ചെയ്യുന്ന സിനിമകള്‍ക്ക് 5 ലക്ഷം രൂപ . കെ എസ എഫ് ഡി സി തിരഞ്ഞെടുക്കുന്ന രണ്ടു വനിതാ സംവിധായകര്‍ക്കും , രണ്ടു പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട സംവിധായകര്‍ക്കും ഒന്നരക്കോടി രൂപ വീതം സിനിമ നിര്‍മിക്കാന്‍ കെ എസ എഫ് ഡി സി യുടെ കീഴില്‍ നല്‍കും . വേറെ പ്രത്യേകിച്ചൊന്നും ഇല്ല .. ദേശീയ അവാര്‍ഡോ അന്താരാഷ്ട്ര അവാര്‍ഡോ ഒക്കെ കിട്ടിയാല്‍ ഞങ്ങള്‍ വേണമെങ്കില്‍ ആളും തരവും ഒക്കെ നോക്കി ഒന്നഭിനന്ദിക്കും . വേറെ കാര്യമൊന്നും ഇല്ല .

അപ്പോള്‍ ഏകദേശം ഈ സംസ്ഥാനങ്ങള്‍ ഒക്കെ ഒന്ന് നോക്കുമ്‌ബോള്‍ അറിയാം സിനിമാ നിര്‍മാണത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യം . ഒപ്പം തങ്ങളുടെ ഭാഷയിലുള്ള സിനിമകള്‍ക്ക് ദേശീയ അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചാല്‍ ആ സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ മനസ്സിലാക്കുന്നു .

കേരളത്തിലാകട്ടെ ഒരു ഫിലിം പോളിസി പോലും ഇത്ര കാലമായി നിലവിലില്ല . പുരസ്‌കാരങ്ങള്‍ നേടുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി ഒന്നും തന്നെ ശീലമേ ഇല്ല .അപ്പോള്‍ ഈ കാര്യത്തില്‍ നമ്മള്‍ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്‌ബോള്‍ താഴെ നിന്നും ഒന്നാമതാണ് . അത് മാറ്റണമെങ്കില്‍ ഒരു വിഷന്‍ ഉണ്ടാകണം . അതുണ്ടോ എന്നുള്ളതാണ് ചോദ്യം .

2018 ല്‍ കേരള സര്‍ക്കാര്‍ സിനിമാ സബ്സിഡി നിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു . ഷാജി എന്‍ കരുണ്‍ , ലെനിന്‍ രാജേന്ദ്രന്‍ , ബി . അജിത് , കെ എസ് എഫ് ഡി സി യുടെ എം ഡി .ധനകാര്യ വകുപ്പില്‍ നിന്നും സെക്രട്ടറി എന്നിവര്‍ക്കൊപ്പം ഞാനും ആ കമ്മിറ്റിയില്‍ അംഗം ആയിരുന്നു . മറ്റു സംസ്ഥാനങ്ങളിലെ സബ്സിഡി കൂടി അടിസ്ഥാനപ്പെടുത്തി വിശദമായ ഒരു സബ്സിഡി പരിഷ്‌കരണ റിപ്പോര്‍ട്ട് ആ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു . ഇപ്പോള്‍ നാല് വര്‍ഷം ആകുന്നു .
ആ റിപ്പോര്‍ട്ട് ഏതു വഴിക്കു പോയി എന്ന് യാതൊരു അറിവും ഇല്ല . ഇവിടെ കോടിക്കണക്കിനു രൂപാ ചിലവഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരെ പുറത്തു വരുന്നില്ല അപ്പോഴാ ഒരു ഫിലിം സബ്സിഡി കമ്മിറ്റി റിപ്പോര്‍ട്ട് . ഒന്ന് പോയേ ഉവ്വേ …..
അപ്പോള്‍ ശരി നമസ്‌കാരം ..
ഡോ .ബിജു

More in Malayalam

Trending

Recent

To Top