Malayalam
വെളുക്കാന്‍ തേച്ചത് പാണ്ടായി…, യുഫെഡ് ചതിക്കുമെന്ന് ദിലീപും വക്കീലും കരുതിയില്ല
വെളുക്കാന്‍ തേച്ചത് പാണ്ടായി…, യുഫെഡ് ചതിക്കുമെന്ന് ദിലീപും വക്കീലും കരുതിയില്ല
അതിബുദ്ധിമാനായ ക്രിമിനല്‍ ല്വായര്‍. കോടീശ്വരന്മാരായ കൊടും ക്രിമിനലുകളുടെ കാണപ്പെട്ട ദൈവം.., വക്കീലന്മാര്‍ക്കിടിയില്‍ തന്നെ അഡ്വ രാമന്‍പ്പിള്ള പത്ത് തലയുള്ള രാവണന്‍ ആണ്. ദിലീപിന്റെ കേസ്, ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ്, പോളക്കുളം കേസ്, ടിപി കേസ് എന്നിവയിലും പത്ത് തലയുള്ള രാവണന്റെ കൂര്‍മ്മ ബുദ്ധി കാണാം. പക്ഷേ…, ദിലീപിന്റെ കാര്യത്തിലെത്തിയപ്പോള്‍ രാമന്‍ വക്കീലിന് ചുവടുകല്‍ പിഴച്ചോ എന്നാണ് സംശയം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ മാസ് എന്‍ട്രി. അത് ഏറെക്കുറെ ഫലം കാണുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ശ്രമിച്ചിരുന്നു എന്നുള്ളതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സാക്ഷി ചേര്‍ക്കപ്പെടുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. വക്കീലിനെ ചോദ്യം ചെയ്യുമെന്ന ഘട്ടമെത്തിപ്പോഴും രാമന്‍പ്പിള്ള അവിടെയും വക്കീലന്മാരെ ഇറക്കി കളിച്ചു. അഭിഭാഷകരുടെ പ്രതിഷേധം കാരണം പോലീസിന് മടങ്ങേണ്ടിയാണ് വന്നത്.
ഇതിന് പിന്നാലെയാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ അടങ്ങുന്ന അഞ്ചംഗ സംഘം മുംബൈയിലെ ഈ സ്വകാര്യ ലാബ് സന്ദര്‍ശിച്ച തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. ഇവരുടെ ദൃശ്യങ്ങളും യാത്രാ രേഖകളും അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകര്‍ക്ക് ലാബ് പരിചയപ്പെടുത്തിക്കൊടുത്ത വിന്‍സെന്റ് ചൊവ്വല്ലൂറിനെയും ചോദ്യം ചെയ്തിരുന്നു.
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ടതാണ് ഫോണുകളെന്ന് ലാബ് ജീവനക്കാരെ അറിയിച്ചിരുന്നു. ഒരു ഫോണിന് 75,000 രൂപയാണ് ലാബ് ആവശ്യപ്പെട്ടത്. ലാബുടമകളെ ചോദ്യം ചെയ്തതോടെ നാലും ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്നും ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നുമാണ് മൊഴി.
ജനുവരി 29,30 തീയതികളിലാണ് ഫോണുകളില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയത്. ജനുവരി 31 ന് ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജനുവരി 29 ന് ഉത്തരവിട്ട ശേഷമായിരുന്നു ഇത്. മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകളാണ് ദിലീപ് നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയില്‍ ഒന്ന് സുരാജിന്റെ ഫോണായിരുന്നു. ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന്‍ ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍ ഉപയോഗിച്ചിരുന്നത്.
ഇത്രയേറെ തെളിവുകള്‍ കിട്ടിയ സ്ഥിതിയ്ക്ക് രാമന്‍പ്പിള്ള വക്കീലിനെ ചോദ്യം ചെയ്യാന്‍ പോലീസിന് എളുപ്പമായിരിക്കുമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. ഇത്തരത്തില്‍ തെളിവുകള്‍ നശിപ്പിച്ചത് രാമന്‍പ്പിള്ളയുടെ അതിബുദ്ധി തന്നെയായിരിക്കാം എന്നാണ് കരുതേണ്ടത്. എന്തെന്നാല്‍ അത്രയേറെ ഗുരുതരമായ എന്തൊക്കെയോ ആ മൊബൈല്‍ ഫോണില്‍ അടങ്ങിയിരുന്നു എന്നതു തന്നെ കാര്യം. എന്നാല്‍ അതിബുദ്ധിമാന്മാര്‍ക്ക് യുഫെഡിനെ പിന്തള്ളാന്‍ സാധിച്ചില്ല.
പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചാണ്. ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ ”യുഫെഡ്” എന്ന ടൂളാണ് ഇതിനുപയോഗിക്കുന്നത്. അടുത്തിടെയാണു ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാം. ചൈനീസ് നിര്‍മിത ചിപ്സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും.
പാസ് വേര്‍ഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധ്യമാകും. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ് സംവിധാനം ഫോറന്‍സിക് പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്തിഗതവിവരങ്ങളും കണ്ടെത്താം. ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ. ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപിന്റെ വാദം.
