Connect with us

വിച്ചു കണ്ട സ്വപ്നം സത്യമാകുന്നു; മാളുവിന്റെ പുതിയ നാടകം വിജയിക്കുമോ? ; വിച്ചുവിന് മുന്നിൽ അടുത്ത വെല്ലുവിളി ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

Malayalam

വിച്ചു കണ്ട സ്വപ്നം സത്യമാകുന്നു; മാളുവിന്റെ പുതിയ നാടകം വിജയിക്കുമോ? ; വിച്ചുവിന് മുന്നിൽ അടുത്ത വെല്ലുവിളി ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

വിച്ചു കണ്ട സ്വപ്നം സത്യമാകുന്നു; മാളുവിന്റെ പുതിയ നാടകം വിജയിക്കുമോ? ; വിച്ചുവിന് മുന്നിൽ അടുത്ത വെല്ലുവിളി ; തൂവൽസ്പർശം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

സീരിയൽ എന്ന് പറയുന്നില്ല പക്ഷെ കഥ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്.. തീ പോലെ കത്തി ജ്വലിക്കുന്ന ഒരൊന്നാന്തരം കഥ , എന്നാണ് തൂവൽസ്പർശം പ്രേക്ഷകർ പറയുന്നത്. അതെ അതുതന്നെയാണ് എന്നും പ്രേക്ഷകർ പറയുന്നത്. പിന്നെ പ്രൈം ടൈമിൽ അല്ലെങ്കിലും നല്ല റേറ്റിങ് , അതായത് ഉച്ചയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല റേറ്റിങ് കഥയ്ക്ക് ഉണ്ട്.

തൂവൽസ്പർശം വളരെ വ്യത്യസ്തമായ ഒരു തീം ആണ്. മറ്റു സീരിയലുകളെ പോലെ കൊതിയും നുണയും പറയുന്ന ആരെയും നമുക്കിതിൽ കാണാൻ സാധിക്കില്ല. ഇവിടെയും ഉണ്ട് അപ്പച്ചിയൊക്കെ, സൗദാമിനി അപ്പച്ചി.. ഇടയ്ക്ക് ചില ചളികൾ ഒക്കെ അടിക്കുമെങ്കിലും ആവശ്യത്തിന് ഉപകാരപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ്. ഇവിടെ ആ ഓട്ടോക്കാരനെ ശ്രേയയ്ക്ക് കിട്ടിയത് അപ്പച്ചി കാരണമാണ്.

അതായത് കഥയിൽ അപ്പച്ചിയ്‌ക്കും ഒരു സ്പെയ്സ് കൊടുത്തു. പിന്നെ സാധാരണ മറ്റു സീരിയലിൽ ഒക്കെ സൈഡ് റോൾ ചെയ്യുന്നവരുടെ കഥയാകും എപ്പിസോഡ് ഫുൾ കാണിക്കുക. എന്നിട്ട് നായികാ നായകനെ സൈഡ് ആക്കിക്കളയും . പക്ഷെ ഇവിടെ അതും ഇല്ല. അവിനാശ് പവിത്ര സീനുകൾ ഉണ്ടെങ്കിലും വളരെ പെട്ടന്നാണ് അവരുടെ കഥ പറഞ്ഞു തീർക്കുക.

ആ ഗ്യാസ് തുറന്നുവിട്ട സീൻ പോലും ഒറ്റ എപ്പിസോഡിൽ കാണിച്ചവസാനിപ്പിച്ചു. പിന്നെ ഇന്ന് കാണിച്ചത് മുഴുവൻ മാളുവും ശ്രേയയും കൊച്ചു ഡോക്റ്ററും വിച്ചുവും തമ്മിലുള്ള പ്ലാനിങ് ആയിരുന്നു. അതിൽ ആ സ്വപ്നം , അതായത് വിച്ചു കണ്ട ആ സ്വപ്നം ഒക്കെ മാളു അറിയുന്നുണ്ട്. എന്നിട്ട് അതെല്ലാം റിയൽ ലൈഫിൽ റിക്രിയേറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്.

സാധാരണ ഒരു കഥയിൽ ട്വിസ്റ്റ് വരുമ്പോൾ, ആ സ്വപ്‍നം നാടകമാക്കി കാണിച്ചിട്ട് , അതായത് മാളു മരിച്ചു എന്ന് കാണിച്ചിട്ട് അവസാനം മാത്രമാണ് , ഇതൊക്കെ അവരുടെ പ്ലാനിങ് ആണ് , എന്ന് പ്രേക്ഷകരോട് പറയുക.. അങ്ങനെ വല്ലതും ആയിരുന്നെങ്കിൽ പ്രേക്ഷകർ ഇവിടെ എങ്ങനെ പ്രതികരിക്കും എന്ന് പറയാനൊക്കില്ല… അത്രയ്ക്ക് മാളുവിനെ ഇഷ്ടമാണ് തൂവൽസ്പർശം പ്രേക്ഷകർക്ക്.

അപ്പോൾ മാളുവിന് ഒന്നും സംഭവിക്കില്ല, പക്ഷെ ഇന്നത്തെ കഥയിൽ വിച്ചുവും ശ്രേയയും മാളുവും അരുണും പ്ലാൻ ചെയ്ത ശേഷം വിക്റ്റർ കളി അല്പം മാറ്റുന്നുണ്ട്. അതായത്, അവിടെ സ്ഥിരമായി വിച്ചുവിന് ഒപ്പം നിന്ന അയാളെ വിക്റ്റർ മാറ്റി. എന്നിട്ട് മറ്റൊരാളെ അവിടെ നിർത്തിയിട്ടുണ്ട്. പക്ഷെ അത് ചാക്കോ സാർ ആണെന്നാണ് വിച്ചു തെറ്റുധരിക്കുന്നത്.

ചാക്കോ സാർ വിച്ചുവിനെ രക്ഷിക്കാൻ ആണ് അവിടെ വന്നിരിക്കുന്നത് എന്ന് വിച്ചു അറിയുന്നില്ല. ഇനി വിച്ചുവിനു മുന്നിൽ അടുത്ത വെല്ലുവിളി , മാളുവിനെ കൊല്ലുന്നത് വീഡിയോ കാളിലൂടെ കാണിച്ചു കൊടുക്കണം എന്നാണ് വിക്ടർ പറഞ്ഞിരിക്കുന്നത്.

അതിനു മാളു വഴി കാണുമെന്ന് ഉറപ്പാണ്. പക്ഷെ വിച്ചു ആക കൺഫ്യൂഷൻ ആകുന്നുണ്ടല്ലോ എന്നോർക്കുമ്പോഴാണ്. ഏതായാലും, വരും എപ്പിസോഡ് തകർക്കും…

about thoovalsparsham

More in Malayalam

Trending

Recent

To Top