Malayalam
സമയം ആയപ്പോള്‍ ദിലീപ് മുങ്ങി…, കാവ്യ ഇരുട്ടിലേയ്ക്ക്; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ
സമയം ആയപ്പോള്‍ ദിലീപ് മുങ്ങി…, കാവ്യ ഇരുട്ടിലേയ്ക്ക്; നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത് നടിയെ ആക്രമിച്ച കേസും അതില്‍ ദിലീപിനെതിരെ വന്ന ആരോപണങ്ങളുമാണ്. ദിനം പ്രതി ദിലീപിനെതിരെ തെളിവുകള്‍ എത്തുകയാണ്. ഈ സാഹചര്യത്തില്‍ ജനപ്രിയ നായകന്‍ അപ്രിയ നായകനായോ എന്ന് തന്നെയാണ് എല്ലാവരുടെയും സംശയം. ആ സംശയങ്ങള്‍ക്ക് ഒരു അറുതി വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും മലയാളി പ്രേക്ഷകരും.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വിചാരണ വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയതോടെ വെള്ളി വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശവും ഉണ്ടായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത് വെച്ച് ദിലീപ് ദുബായിലേയ്ക്ക് മുങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും വിളിച്ചിട്ട് ദിലീപിനെ ഫോണില്‍ കിട്ടുന്നില്ല. സ്വിച്ച് ഓഫ് ആണ്. എന്നാല്‍ ദിലീപ് ഇല്ലെങ്കില്‍ കാവ്യയെ തന്നെ ആദ്യം പൊക്കുമെന്നാണ്.
പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ കാണാപാഠം പഠിക്കുകയാണ് എന്നാ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. പക്ഷേ.., എത്രയൊക്കെ കാണാപാഠം പഠിച്ചാലും ട്രയിംനിഗ് കിട്ടിയ പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാവ്യ വെള്ളം കുടിക്കുമെന്നുളള കാര്യം ഉറപ്പാണ്. അവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുവാനുള്ള കഴിവൊന്നും കാവ്യയ്ക്കില്ല. എല്ലാ കാര്യങ്ങളും കാവ്യയ്ക്കും ദിലീപിന്റെ സഹോദരന്‍ അനൂപിനും അറിയാമായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപ് മുങ്ങിയാല്‍ കാവ്യ ഇരുട്ടിലേയ്ക്ക് എന്നുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ പ്രചരിച്ചു കഴിഞ്ഞു.
അതേസമയം, നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന്റെ തെളിവായി 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍.
4 മണിക്കൂറോളം മൊഴിയെടുത്തു. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും കൂടി അറിയാമെന്നാണു മൊഴി. ‘ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റല്‍ തെളിവും സംഭവിച്ച തീയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്. കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദം ഇല്ലാതായി’ എന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍.
തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് പുറത്ത് വിടട്ടെ. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ കൃത്യമായ തെളിവുണ്ട്. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാനാകുന്ന സംഭാഷണവും കൈമാറിയിട്ടുണ്ട്. തന്നെ പോലെ കൂടുതല്‍ പേര്‍ വരും ദിവസങ്ങളിലും രംഗത്തെത്തും. പരാതി നല്‍കിയ ശേഷവും തനിക്കെതിരെ ഭീഷണിയുണ്ട്. ദിലീപുമായി ഉണ്ടായിരുന്നത് സുതാര്യമായ പണമിടപാടുകള്‍ മാത്രം. രാഷട്രീയക്കാരുമായി എല്ലാം നല്ല ബന്ധമുള്ളയാളായിരുന്നു വിഐപി. തനിക്ക് അയാള്‍ പരിചിതനല്ല. തന്റെ മുന്നില്‍ വെച്ച് മന്ത്രിയെ വിളിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടു. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളില്‍ ബാലചന്ദ്രകുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഈ വിഐപിയെ ചുറ്റിപ്പറ്റിയുള്ള സസ്‌പെന്‍സ് ഒഴിവാക്കാന്‍ ഇന്നലെയും ബാലചന്ദ്രകുമാര്‍ തയാറായില്ല. ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. വിഐപിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.
