Connect with us

‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും…!’ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ദിലീപ് ഭാമയോട് പറഞ്ഞത്; ഭാമ മാറ്റി പറഞ്ഞ മൊഴി ഇങ്ങനെയായിരുന്നു..!

Malayalam

‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും…!’ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ദിലീപ് ഭാമയോട് പറഞ്ഞത്; ഭാമ മാറ്റി പറഞ്ഞ മൊഴി ഇങ്ങനെയായിരുന്നു..!

‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും…!’ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ദിലീപ് ഭാമയോട് പറഞ്ഞത്; ഭാമ മാറ്റി പറഞ്ഞ മൊഴി ഇങ്ങനെയായിരുന്നു..!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കേസില്‍ കൂറുമാറിയവരുടെ നേര്‍ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാകുന്ന1തിനിടെ കേസില്‍ മൊഴിമാറ്റിയ പ്രശസ്ത നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേയ്ക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാര്‍ത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവര്‍ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

കേസില്‍ നിര്‍ണായക മൊഴി നല്‍കിയ വ്യക്തിയായിരുന്നു ഭാമ. മാത്രമല്ല, പിന്നീട് ഈ മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വിഷയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതില്‍ ഭാമ മൊഴി മാറ്റി പറഞ്ഞതാണ് ഏറെ ചര്‍ച്ചയായത്. എന്തെന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഭാമ. അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകര്‍ത്തു എന്നാണ് ദിലീപ് ഭാമയോട് പറഞ്ഞത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു ഭാമയും ദിലീപും ഇതേ കുറിച്ച് സംസാരിച്ചത്.

തുടര്‍ന്ന് ഭാമ ഇത് ആക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ചോദ്യം ചെയ്തതോടെ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായിട്ട് ഇങ്ങനെ മൊഴി മാറ്റി പറഞ്ഞതിനാലാണ് ഭാമയുടെ പേര് അന്ന് ചര്‍ച്ചയായത്. ഞങ്ങളിലൊരുവള്‍ ഞങ്ങളെ ചതിച്ചുവെന്നാണ് ആക്രമിക്കപ്പെട്ട നടിയോട് അടുത്ത സുഹൃത്തുക്കള്‍ അന്ന് പറഞ്ഞിരുന്നത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയായി നല്‍കിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചു. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയത്. ദിലീപുമായി ഗൂഢാലോചന നടത്തിയ വി ഐ പി യെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയിട്ടുണ്ട്.

ഇനിയും കൂടുതല്‍ സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുണ്ടാകും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കേസില്‍ സാക്ഷിയായ ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി. ദിലീപിന്റെ വീട്ടില്‍ വച്ചും ഹോട്ടലില്‍ വച്ചും കണ്ടിരുന്നുവെന്ന് സുനിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു താരങ്ങളുടെ മൊഴിയെടുത്തത്. വിചാരണ വേളയില്‍ കൂറുമാറിയവരെ ദിലീപ് സ്വാധീനിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചു.

എന്നാല്‍ കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

More in Malayalam

Trending

Recent

To Top