Malayalam
ഈ താരരാജാക്കന്മാര്‍ ചായം തേച്ചു നമ്മുടെ മുന്നില്‍ നിന്ന് തിളങ്ങുമ്പോള്‍ ചായത്തിനുള്ളില്‍ മൃഗയമായ മനസും പ്രവര്‍ത്തിയുമാണെന്ന് മനസിലാക്കണം, എനിക്കില്ലാത്ത… നഷ്ടപ്പെട്ട ജനപ്രിതി ബാക്കി ഉള്ളവര്‍ക്ക് വേണ്ടെന്നു ദിലീപ് കരുതിയാല്‍ മാനത്ത് നില്‍ക്കുന്ന താരങ്ങള്‍…. ഭൂമിയില്‍ കുപ്പത്തോട്ടിയില്‍ ഇറങ്ങും; വൈറലായി കുറിപ്പ്
ഈ താരരാജാക്കന്മാര്‍ ചായം തേച്ചു നമ്മുടെ മുന്നില്‍ നിന്ന് തിളങ്ങുമ്പോള്‍ ചായത്തിനുള്ളില്‍ മൃഗയമായ മനസും പ്രവര്‍ത്തിയുമാണെന്ന് മനസിലാക്കണം, എനിക്കില്ലാത്ത… നഷ്ടപ്പെട്ട ജനപ്രിതി ബാക്കി ഉള്ളവര്‍ക്ക് വേണ്ടെന്നു ദിലീപ് കരുതിയാല്‍ മാനത്ത് നില്‍ക്കുന്ന താരങ്ങള്‍…. ഭൂമിയില്‍ കുപ്പത്തോട്ടിയില്‍ ഇറങ്ങും; വൈറലായി കുറിപ്പ്
പൊതുവെ സിനിമാ മേഖലയെ കുറിച്ച് പലര്‍ക്കും അത്ര നല്ല അഭിപ്രായമല്ല, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്. അവര്‍ക്കെന്നും നിഗൂഢമായതും വ്യക്തതയില്ലാത്തതുമായ ഒന്നാണ് ഫിലിം ഇന്റസ്ട്രി. ഇടയ്ക്കിടെ പ്രിയ താരങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ചായ ചൂടാറുമ്പോലെ ഒതുങ്ങി തീരും, അല്ലെങ്കില്‍ തീര്‍ക്കും. മലയാള സിനിമാ മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഇതിനു പിന്നാലെ ജനപ്രിയ നായകന്‍ എന്ന പദവി വഹിക്കുന്ന ദിലീപിന്റെ പേരു കൂടി ചേര്‍ക്കപ്പെട്ടതോടെ സംഭവം കൂടുതല്‍ കളറായി.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ ഓരോരുത്തരും. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെ കാര്യങ്ങളുടെ സ്ഥിതിഗതികള്‍ തന്നെ മാറി പോകുകയായിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുടെ അമ്മ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് സിനിമാ മേഖലയിലുള്ളവരില്‍ പലരുടെയും പ്രഷര്‍ കൂട്ടിയിട്ടുണ്ട്.
2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്.
കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.
ഒരുപക്ഷേ.., കേസില്‍ ദിലീപ് കുടുങ്ങിയാല്‍ കാശ്, അധികാരം, പവര്‍ എന്നിവയുടെ ഹുങ്ക് വിളിച്ചോതുന്ന സിനിമാ മേഖലയിലെ സ്വര്‍ണ തിളക്കമുള്ള താരങ്ങളില്‍ പലരുടെയും കപട മുഖം വെളിപ്പെടും എന്നാണ് കാര്യങ്ങളുടെ സ്ഥിതിഗതികള്‍ വെച്ച് മനസിലാക്കേണ്ടത്. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്തില്‍ സിനിമാ മേഖലയ്ക്ക് പിന്നില്‍ നടക്കുന്ന കൊള്ളരുതായമകളെ കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റും ലഹരിയും ബിനാമിയിടപാടുകളുമടക്കം നിരവധി കാര്യങ്ങള്‍ ശക്തമായ അന്വേഷണത്തിലൂടെ പുറത്തെത്തും. നടിയെ ആക്രമിച്ച കേസ്, ദിലീപില്‍ തുടങ്ങി എത്തി നില്‍ക്കുന്നത് സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നേര്‍ക്കാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പങ്കുവെച്ച കുറിപ്പും വൈറലാകുന്നുണ്ട്. ‘കാശുള്ളവന് എന്തും ചെയ്യാം എന്ന അവസ്ഥ… എന്തോന്ന് ജനപ്രിതി…. ദിലീപ് സിനിമയിലും ഇന്റര്‍വ്യൂവിലും നല്ലപോലെ അഭിനയിച്ചു… എന്ത് വൃത്തിക്കേടും സ്വയം ന്യായികരിച്ചു പ്രേക്ഷകരുടെ മുന്നില്‍ അഭിനയിപ്പിച്ചു ഫലിപ്പിച്ചു….. ജനപ്രിതി മറയാക്കി ചെയ്തത് എല്ലാം പുറത്തുവന്നു… ന്യായികരണ തൊഴിലാളികള്‍ക്കെല്ലാം പാരിതോഷിക്കങ്ങള്‍ നല്‍കി…. വാധിഭാഗം സാക്ഷികളെ കൂറ് മാറ്റി സ്വന്തം വരുതിയില്‍ ആക്കി.ഇവിടുത്തേ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു….
ഒടുവില്‍ ഉടുത്തിരുന്ന മുണ്ട് പോയ അവസ്ഥയായിപ്പോയി…. ആത്മമിത്രം വെളിപ്പെടുത്തിയ സത്യങ്ങള്‍……കൂറ് മാറിയ അമ്മയുടെ പ്രതിനിധികള്‍ ഇടവേളയും സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവര്‍ ചെയ്തത് പണക്കാരനും ജനപ്രിയനും നായക നടനുമായ ദിലീപിന്റെ മുന്നില്‍ പഞ്ചപുച്ഛം അടക്കി കുനിഞ്ഞു നിന്നു..കൊടുത്തു …എന്നിട്ട് ഒച്ചത്തില്‍ വിഡ്ഢികളായ പ്രേക്ഷകരെ നോക്കി അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറഞ്ഞു…..
കാരണം….ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ അയാളിലും വലിയ കൊള്ളരിതായ്മകള്‍ ചെയ്തവരുടെ…. കഥകള്‍ പുറത്തുവരും….. എനിക്കില്ലാത്ത… നഷ്ടപ്പെട്ട ജനപ്രിതി ബാക്കി ഉള്ളവര്‍ക്ക് വേണ്ടെന്നു ദിലീപ് കരുതിയാല്‍ മാനത്ത് നില്‍ക്കുന്ന താരങ്ങള്‍…. ഭൂമിയില്‍ കുപ്പത്തോട്ടിയില്‍ ഇറങ്ങും എന്നുള്ളതുകൊണ്ട് അമ്മ ഭാരവാഹികള്‍ അയാള്‍ക്ക് സപ്പോര്‍ട്ട് ചെയ്യും പിന്നെ സൂപ്പര്‍ സ്റ്റാര്‍സ് മിണ്ടില്ല…. ഒരു വശത്ത് ദിലീപിന്റെ വെളിപ്പെടുത്തല്‍ ഭയക്കണം മറുപ്പുറത്തു ‘ ഇരക്കൊപ്പം നില്‍ക്കണം ‘ അവരുടെ ധര്‍മ്മസങ്കടം പ്രേക്ഷകര്‍ മനസിലാക്കണം….
ഈ താരരാജാക്കന്മാര്‍ ചായം തേച്ചു നമ്മുടെ മുന്നില്‍ നിന്ന് തിളങ്ങുമ്പോള്‍ ചായത്തിനുള്ളില്‍ മൃഗയമായ മനസും പ്രവര്‍ത്തിയുമാണെന്ന് മനസിലാക്കണം…. നമ്മള്‍ കഷ്ടപ്പെട്ട നമ്മുടെ കാശുകൊണ്ട് ഈ രാക്ഷസ കൂട്ടങ്ങള്‍ സുഖലോലുപരായി ചെയ്തുകൂട്ടുന്ന തെണ്ടിത്തരങ്ങള്‍ ആണെന്ന് മനസിലാക്കുക. ഒരു ദിലീപ് ചെയ്തത് അസൂയയുടെ പേരില്‍ പുറത്ത് വന്നു എന്നെ ഉള്ളൂ…. നെറികേടിന്റെ രാജാക്കന്മാര്‍ അവിടെ നിശബ്ദത പാലിച്ചു……. മിണ്ടാതിരിക്കുന്നു.
