Connect with us

പള്‍സര്‍ സുനിയുടെ അമ്മയുടെ ജീവന്‍ അപകടത്തിലാണ്.., സര്‍ക്കാര്‍ അടിയന്തര സംരക്ഷണം നല്‍കണമെന്ന് ആവശ്യം

Malayalam

പള്‍സര്‍ സുനിയുടെ അമ്മയുടെ ജീവന്‍ അപകടത്തിലാണ്.., സര്‍ക്കാര്‍ അടിയന്തര സംരക്ഷണം നല്‍കണമെന്ന് ആവശ്യം

പള്‍സര്‍ സുനിയുടെ അമ്മയുടെ ജീവന്‍ അപകടത്തിലാണ്.., സര്‍ക്കാര്‍ അടിയന്തര സംരക്ഷണം നല്‍കണമെന്ന് ആവശ്യം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായ വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സ്‌ഫോടനാപരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അമ്മ. 2015 മുതല്‍ ഗുഢാലോചന നടന്നു, ഗുഡാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്തെന്നും അമ്മ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്.

കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അമ്മ പറയുന്നു.നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരുഹതയുണ്ടെന്നാണ് അമ്മയുടെ നിലപാട്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.

ഇതിനു പിന്നാലെ അമ്മയുടെ ജീവന്‍ അപകടത്തിലാണെന്നും സര്‍ക്കാര്‍ അടിയന്തര സംരക്ഷണം നല്‍കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. സംഭവം അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ പള്‍സര്‍ സുനി ജയിലില്‍ ആയതിനാല്‍ തന്നെ കൂടുതല്‍ സംരക്ഷണം ലഭ്യമാണ്. എന്നാല്‍ പുറത്ത് കഴിയുന്ന അമ്മയുടെ സ്ഥിതി അതല്ല. അപടകം പിടിച്ച അവസ്ഥിയിലൂടെയാണ് കടന്നു പോകുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്.

കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സുനി നടത്തിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്. ‘അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതു കൊണ്ടല്ലേ’, കത്തില്‍ പറയുന്നു.

സിദ്ദിഖിന് പുറമെ സിനിമാ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവിയാണ് കത്ത് പുറത്ത് വിട്ടത്. ‘അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്നു

2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു. എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്.

പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ, കത്തില്‍ പറയുന്നു. ‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ എന്നും കത്തില്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top