Malayalam
ആ നടിയോട് വല്ലാത്ത പ്രണയം ആയിരുന്നു, എല്ലാം നശിപ്പിച്ചത് പൃഥ്വിരാജ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖം
ആ നടിയോട് വല്ലാത്ത പ്രണയം ആയിരുന്നു, എല്ലാം നശിപ്പിച്ചത് പൃഥ്വിരാജ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖം
നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്. അഭിനേതാവായി അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസന് ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് സംവിധായകനായി മാറിയത്. ഇപ്പോഴിതാ കുടുംബസമേതമുള്ള ധ്യാന്‍ ശ്രീനിവാസന്റെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. ഇതിനു പിന്നാലെ നിരവധി ട്രോളുകളും ധ്യാനിനെ തേടിയെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ശ്രീനിവാസന്റേയും കുടുംബത്തിന്റേയും പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. കൈരളി ടിവി പ്രേക്ഷകരോട് സിനിമാ, കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്ന ശ്രീനിവാസനും കുടുംബവുമാണ് വീഡിയോയിലുള്ളത്. അഭിമുഖത്തിനിടെ താന്‍ നവ്യാനായരെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ധ്യാന്‍ വളരെ നിഷ്കളങ്കതയോടെ പറയുന്നത് കാണാം. ഇരുവരും വിദ്യാര്ഥികളായിരുന്നപ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. മലയാളത്തില്‍ ഇഷ്ടമുള്ള നടിമാര്‍ ആരൊക്കെയാണ് എന്ന് ചേദിക്കുമ്പോഴാണ് നവ്യാനായരെ ഇഷ്ടമായിരുന്നുവെന്ന് ധ്യാന്‍ വെളിപ്പെടുത്തിയത്. ഒപ്പം ചേട്ടന് വിനീത് ശ്രീനിവാസന് ഒരിടക്ക് മീര ജാസ്മിനോട് ക്രഷുണ്ടായിരുന്നുവെന്നും തന്നോട് അത് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു.
‘ഇഷ്ടമുള്ള നടിമാര്‍ ശോഭനയും നവ്യാ നായരും ആയിരുന്നു. ഇപ്പോ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിലെ ചില പോസ്റ്ററുകള്‍ കണ്ടതോടെയാണ് നവ്യാ നായരോടുള്ള ഇഷ്ടം പോയത്. വെള്ളിത്തിര കണ്ടപ്പോള്‍ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു. മീരാ ജാസ്മിന് നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ കുഴപ്പമുണ്ടോയെന്ന് ഏട്ടന് ചോദിച്ചിട്ടുണ്ട് എന്നോട്. ഏട്ടന് പക്ഷെ ഇപ്പോ ഇഷ്ടമല്ല. തമിഴിലേക്ക് അഭിനയിക്കാന്‍ പോയപ്പോള്‍ മീര ജാസ്മിന്റെ ഇഴുകി ചേര്‍ന്നുള്ള അഭിനയം കണ്ടപ്പോഴാണ് ഏട്ടന് മീര ജാസ്മിനെ ഇഷ്ടമല്ലാതെയായത്’ ധ്യാന്‍ പറഞ്ഞു. മോഹന്‍ലാലാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്നും ധ്യാന്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ സിനിമകളാണ് അധികവും കണ്ടിരുന്നതെന്നും അതിനാലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും ധ്യാന്‍ പറഞ്ഞു. വിനീതും സോഹദരന് ധ്യാനിനെ പോലെ മോഹന്‍ലാല്‍ ഫാനാണ്.
ചേട്ടനെ പോലെ പാട്ട് പാടാന്‍ താല്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. താന്‍ അഭിനയത്തെയാണ് സ്നേഹിക്കുന്നതെന്നും ധ്യാന്‍ വെളിപ്പെടുത്തി. താരകുടുംബത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അച്ഛനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറയുന്നുണ്ട്. ഇതെല്ലാം നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന ശ്രീനിവാസനേയും ഭാര്യയേയും അഭിമുഖത്തില്‍ കാണാം. മക്കള്‍ക്ക് എല്ലാത്തരത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യവും നല്കി വളര്‍ത്തിയ നടന് ശ്രീനിവാസനെയാണ് ആരാധകര്‍ കമന്റുകളിലൂടെ അഭിനന്ദിക്കുന്നത്. അച്ഛന്റെ ചില നിലപാടുകളോടുള്ള തന്റെ അഭിപ്രായ വ്യത്യാസത്തെ കുറിച്ചുമെല്ലാം വിനീത് ആ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
സായാഹ്ന വാര്‍ത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പാതിര കുര്‍ബാന, പ്രകാശന് പറക്കട്ടെ എന്നിവയാണ് അവയില്‍ ചിലത്. തിരയിലൂടെ അഭിനയം ആരംഭിച്ച ധ്യാന്‍ അടുത്തിടെ സംവിധായകനായും അരങ്ങേറിയിരുന്നു. 2019ല്‍ നിവിന്‍ പോളിയെ നായകനാക്കി പുറത്തിറക്കിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയാണ് ധ്യാനിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ സിനിമ.
നയന്‍താരയായിരുന്നു ചിത്രത്തില്‍ നായിക. ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഹൃദയത്തിലെ ദര്‍ശന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന, കല്യാണി പ്രിയദര്ശന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന് ഹേഷം അബ്ദുല്‍ വഹാബും നായിക ദര്‍ശന രാജേന്ദ്രനുമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദര്‍ശന എന്ന ഗാനം ആലപിച്ചത്. വൈറലായ ഗാനം യുട്യൂബില്‍ ട്രെന്റിങാണ്. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസന് തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
