കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധനുഷ് ഐശ്വര്യ താരദമ്പതിമാര്‍ വേര്‍പിരിയുന്നു എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. ധനുഷും ഐശ്വര്യയും വഴി പിരിയുമ്പോള്‍ ഇരുവരും ആഗ്രഹിച്ച് പണിതു കൊണ്ടിരിക്കുന്ന വീട് നഷ്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്.
150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാര്‍ത്ത. അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്ബോള്‍ കോര്‍ട്ടും അടക്കം ഇന്‍ഡോര്‍ സ്പോര്‍ട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാര്‍ട് ടെക്നോളജിയില്‍ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം.
ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതല്‍ മുടക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയ്സ് ഗാര്‍ഡനിലാണ് ആഡംബര വീട് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്റെ ഭൂമിപൂജ നടന്നത്. അന്ന് ചടങ്ങില്‍ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി രജനികാന്ത് പോയ്സ് ഗാര്‍ഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. ഈയടുത്ത ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...