Connect with us

പ്രമുഖ സീരിയല്‍ നടിയെ കൊന്ന് വെട്ടിനുറുക്കി ചാക്കിലാക്കി വഴിയരികില്‍ തള്ളി.., കേസില്‍ പിന്നില്‍ ഭര്‍ത്താവിനെ കൂടാതെ പ്രമുഖ നടനും!?

News

പ്രമുഖ സീരിയല്‍ നടിയെ കൊന്ന് വെട്ടിനുറുക്കി ചാക്കിലാക്കി വഴിയരികില്‍ തള്ളി.., കേസില്‍ പിന്നില്‍ ഭര്‍ത്താവിനെ കൂടാതെ പ്രമുഖ നടനും!?

പ്രമുഖ സീരിയല്‍ നടിയെ കൊന്ന് വെട്ടിനുറുക്കി ചാക്കിലാക്കി വഴിയരികില്‍ തള്ളി.., കേസില്‍ പിന്നില്‍ ഭര്‍ത്താവിനെ കൂടാതെ പ്രമുഖ നടനും!?

ബംഗ്ലാദേശി പ്രേക്ഷകര്‍ക്കേറെ സുപരിചിതമായ മുഖമായിരുന്നു റൈമ ഇസ്ലാം ഷിമുവിന്റേത്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നിരവധി ആരാധകരും ഈ സിനിമാ സീരിയല്‍ താരത്തിനുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍മുമ്പായിരുന്നു നടിയെ കാണാനില്ലെന്ന വാര്‍ത്ത സിനിമാ സീരിയല്‍ ലോകത്താകെ വ്യാപിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് റൈമയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. റൈമ ഇസ്ലാം ഷിമുവിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ധാക്കയിലെ കെരാനിഗഞ്ച് പ്രദേശത്തെ ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബലിനേയും ഡ്രൈവറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റൈമയെ കാണാനില്ലെന്ന പരാതിയുമായി നടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നടന്ന ആന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി മുറിവുകളും പോലീസ് കണ്ടെത്തി.

തുടര്‍ന്നാണ് കലബാഗന്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ റൈമയുടെ ഭര്‍ത്താവ് ഷഖാവത് അലി നോബിളിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ റൈമയുടെ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതാദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവറുടെ സഹായത്തോടെയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നാണ് ഇയാള്‍ സമ്മതിച്ചിട്ടുള്ളത്. ഇരുവരേയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

റൈമയുടെ കൊലപാതകത്തിന് പിന്നല്‍ കുടുംബ കലഹമാണെന്ന് പൊലീസ് തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഭര്‍ത്താവിന്റെ കുറ്റസമ്മതവും അറസ്റ്റും. അതേസമയം, കേസില്‍ ഒരു സ്വാധീനമുള്ള നടനും ഉള്‍പെട്ടിട്ടുണ്ടെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ബംഗ്ലാദേശ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ബംഗ്ലാദേശി സിനിമാ സീരിയല്‍ മേഖലയിലെ ജനപ്രിയ മുഖമായിരുന്നു റൈമ. 1998-ല്‍ ‘ബര്‍ത്മാന്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ റൈമ പിന്നീട് 25-ഓളം സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. ടിവി ഷോകളിലും പരമ്പരകളിലും ഭാഗമായിട്ടുമുണ്ട്. സോഷ്യല്‍മീഡിയയിലും താരം സജീവമായിരുന്നു.

More in News

Trending