Malayalam
അതിനു ശേഷം എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കൈനീട്ടും; താന്‍ അത്ര റൊമാന്റിക് അല്ലെന്നു തോന്നിയിരുന്നുവെന്ന് ദേവന്
അതിനു ശേഷം എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കൈനീട്ടും; താന്‍ അത്ര റൊമാന്റിക് അല്ലെന്നു തോന്നിയിരുന്നുവെന്ന് ദേവന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദേവന്. വില്ലനായും നായകനായും നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്ക്കാന് താരത്തിനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭരതന് സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന
സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന പറയുകയാണ് ദേവന്.
‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നപ്പോള്‍ താന്‍ അത്ര റൊമാന്റിക് അല്ലെന്നു തോന്നിയെന്നും അതിനു ഒരു കാരണമുണ്ടെന്നും ദേവന് പറയുന്നു.
‘ഒരു മിന്നാമിനുങിന്റെ നുറുങ്ങ് വെട്ടം’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ എനിക്ക് മനസിലായി ഞാന്‍ ഒട്ടും റൊമാന്റിക് അല്ലെന്ന്. കാരണം ആ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഒരു അനുഭവമുണ്ടായി.
ചിത്രീകരണത്തിനിടെ എനിക്ക് ദുബായ് വരെ പോകേണ്ടി വന്നു. അവിടെ നിന്ന് പോകാന്‍ നേരം ഞാന്‍ പാര്‍വതിയോട് പറഞ്ഞു. പോയിട്ട് വരുമ്പോള്‍ ഞാന്‍ കിറ്റ്കാറ്റ് കൊണ്ടുവരാമെന്ന്. അന്ന് കിറ്റ്കാറ്റ് വിപണിയില്‍ വന്നു തുടങ്ങിയതേയുള്ളൂ. പാര്‍വതിയാണേല്‍ കിറ്റ്ക്യാറ്റിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ.
കണ്ടിട്ടില്ല. പക്ഷേ ദുബായില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ചോക്ലേറ്റിന്റെ കാര്യം മറന്നു. സിനിമയിലെ എന്റെ നായികയ്ക്ക് ഒരു കിറ്റ്ക്യാറ്റ് വാങ്ങാന്‍ കഴിയാതിരുന്ന ഞാന്‍ എന്ത് റൊമാന്റിക് ആണെന്ന് അന്ന് ചിന്തിച്ചു പോയി. പിന്നെ എപ്പോള്‍ എവിടെ വച്ച് കണ്ടാലും പാര്‍വതി എന്റെ മുന്നില്‍ കിറ്റ്ക്യാറ്റിനു കൈനീട്ടും ദേവന് പറയുന്നു’
