Connect with us

ഗണേഷില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, എനിക്ക് ഒരുപാട് വിഷമമായി; ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കേന്ദ്രത്തിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം മലയാളികളുടേതാണെന്ന് ദേവന്‍

News

ഗണേഷില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, എനിക്ക് ഒരുപാട് വിഷമമായി; ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കേന്ദ്രത്തിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം മലയാളികളുടേതാണെന്ന് ദേവന്‍

ഗണേഷില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, എനിക്ക് ഒരുപാട് വിഷമമായി; ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കേന്ദ്രത്തിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം മലയാളികളുടേതാണെന്ന് ദേവന്‍

ബിജെപിയെ വിജയിപ്പിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്ന് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവന്‍. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കേരളത്തിലെ ഇരുപത് സീറ്റുകള്‍ വേണ്ടതില്ലെന്ന് ആലോചിക്കണം. കേരളത്തിന് പുറത്ത് തന്നെ നാനൂറിലേറെ സീറ്റുകള്‍ ഉറപ്പാക്കിവ്വെച്ചിരിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി.

എല്ലാ സര്‍വ്വേകളും അത് തന്നെ പറയുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ജ്യോതിഷികളും അങ്ങനെ തന്നെയാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കേന്ദ്രത്തിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം മലയാളികളുടേതാണെന്നും ദേവന്‍ പറഞ്ഞു.

ഞാന്‍ ഇന്ന് ചെയ്യുന്ന വോട്ട് തെറ്റായ ഒരു തീരുമാനമാണെങ്കില്‍ അത് എന്റെ ജീവിതത്തേയും സ്വന്തം മക്കളുടേയുമൊക്കെ ജീവിതത്തേയാണ് ബാധിക്കുന്നതെന്ന് വേണം നാം മനസ്സിലാക്കാന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രശ്‌നം എന്ന് പറയുന്നത് മയക്ക് മരുന്ന് കച്ചവടാണ്. മക്കളെ സ്‌കൂളില്‍ അയക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കും അവര്‍ തിരിച്ച് വരുന്നത് വരെ ഉള്ളില്‍ തീയാണ്. ഏത് പെട്ടിക്കടയില്‍ ചെന്നാലും മയക്ക് മരുന്ന് കിട്ടുന്ന അവസ്ഥയാണ് ഉള്ളതെന്നും ദേവന്‍ പറയുന്നു.

മയക്കുമരുന്ന് കച്ചവടത്തെ പിടിച്ച് കെട്ടാനുള്ള ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. കേരളത്തിലെ 99 ശതമാനം മയക്കുമരുന്ന് കേസുകളും തള്ളിപ്പോവുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് നിന്നും മയക്കുമരുന്ന് സംഘത്തിന്റെ അടിവേര് അറുക്കുമെന്നത് സുരേഷ് ഗോപി അടക്കമുള്ള ആളുകളുടെ വായില്‍ നിന്നും ജനങ്ങളിലേക്ക് എത്തണമെന്നും ദേവന്‍ വ്യക്തമാക്കി.

സുരേഷ് ഗോപി പള്ളിയില്‍ പോയിട്ട് ഭക്ഷണം കഴിച്ചതിനെ പരിഹസിച്ചതൊക്കെ ക്രൂരതയാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നതൊക്കെ ഞാന്‍ നിരവധി തവണ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഒരു മണി വറ്റ് പോലും പാത്രത്തില്‍ ബാക്കിയുണ്ടാകില്ല. ഒരോ മണി വറ്റിനും പ്രാധാന്യമുണ്ട്. അത് പോലും കിട്ടാതെ ജീവിക്കുന്ന നിരവധി ആളുകള്‍ ഇന്ത്യയിലുണ്ട്.

അതുകൊണ്ട് ഒരു വറ്റ് പോലും ഞാന്‍ നശിപ്പിക്കില്ലെന്ന് പറയുന്ന സുരേഷ് ഗോപിയെ ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള സുരേഷ് ഗോപിയെ പരിഹസിക്കുകയാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഗണേഷ് തന്നെ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് വിഷമമായി. പിന്നെ ഗണേഷിന്റെ വായില്‍ നിന്നായതുകൊണ്ട് നുണകള്‍ മാത്രമല്ലേ വരൂ. ആ തരത്തില്‍ മാത്രമേ ജനങ്ങളും അതിനെ എടുക്കുകയുള്ളുയുവെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top