Malayalam
ഒരു അടിയിലേയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് തന്നെ പറഞ്ഞ് ഇറങ്ങുന്നതാണെന്ന് തോന്നി!; ചക്കപ്പഴത്തില്‍ നിന്നും പിന്മാറാന് കാരണം ഇതുവരെ പറഞ്ഞതൊന്നുമല്ല, യഥാര്‍ത്ഥ കാരണം ഇതാണ്
ഒരു അടിയിലേയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് തന്നെ പറഞ്ഞ് ഇറങ്ങുന്നതാണെന്ന് തോന്നി!; ചക്കപ്പഴത്തില്‍ നിന്നും പിന്മാറാന് കാരണം ഇതുവരെ പറഞ്ഞതൊന്നുമല്ല, യഥാര്‍ത്ഥ കാരണം ഇതാണ്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അര്ജുന് സോമശേഖറും ഭാര്യ സൗഭാഗ്യയും. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് താരങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാകുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അര്‍ജുന്റെയും സൗഭാഗ്യയുടെയും വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈകാതെ തന്നെ അര്ജുന് ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലും എത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് നാളുകള്‍ മാത്രമാണ് പരമ്പരയില്‍ നടന് അഭിനയിച്ചത്. ചക്കപ്പഴത്തില്‍ നിന്നുളള അര്‍ജുന്റെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു. വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ട് പിന്മാറിയതെന്നാണ് അര്ജുന് അന്ന് പറഞ്ഞത്.
ഡാന്‍സ് സ്കൂള്‍ സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും താന്‍ കൂടി വേണമെന്നും ആണ് ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന് കാരണമായി അര്ജുന് പറഞ്ഞത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പരമ്പരയില്‍ നിന്നും പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം പറയുകയാണ് നടന്. പ്രതിഫലത്തില്‍ സംതൃപ്തി തോന്നാത്തതിനാലാണ് പിന്മാറിയതെന്ന് അര്ജുന് പറയുന്നു. ചക്കപ്പഴം സമയത്ത് കുറെ കാര്യങ്ങളില്‍ ബാലന്‍സ്ഡ് അല്ലായിരുന്നു.
കുറെ ദിവസം അതിനായി പോകുന്ന അവസ്ഥയുണ്ടായി. പക്ഷേ അതിനുളള ബെനിഫിറ്റ് ഇല്ലാത്ത സ്ഥിതി. ഒരു അടിയിലേയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് തന്നെ പറഞ്ഞ് ഇറങ്ങുന്നതാണെന്ന് തോന്നി. ചക്കപ്പഴത്തില്‍ നിന്നാണ് ഇത്രയും ഫെയിം ലഭിച്ചതെന്ന് അര്ജുന് പറയുന്നു. എന്റെ ലൈഫ് സ്റ്റൈല്‍ ഇതൊക്കെയാണ്. പിന്മാറിയ സമയത്ത് പട്ടികളുളളതുകൊണ്ടാണ്, ഭാര്യ വിടാത്തതുകൊണ്ടാണെന്ന് എന്നൊക്കെ കമന്റുകള്‍ വന്നു. എന്നാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എല്ലാ ജോലിയും ഫാമിലി റണ്‍ ചെയ്യാനാണല്ലോ. സമ്പാദിക്കാനാണ് ജോലി ചെയ്യുന്നത്. അതില്‍ സംതൃപ്തിയില്ലെങ്കില്‍ തുടര്‍ന്നിട്ട് കാര്യമില്ലല്ലോ. സാധാരണ ഒരാള്‍ ജോലി നോക്കുന്നത് പോലെ, എവിടെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ ഒരു സ്ഥലത്ത് നിന്ന് മാറില്ലെ. അത്രയേയുളളൂ, എന്നും അര്ജുന് പറഞ്ഞു.
ഫാമിലിയായിട്ട് നില്ക്കുന്ന ഒരാള്‍ക്ക് പലതും നോക്കേണ്ടി വരുമല്ലോ. സിംഗിള്‍ ആയിരിക്കുമ്പോള്‍ ഫെയിം മാത്രം നോക്കിയാല്‍ മതി. ചക്കപ്പഴത്തില്‍ അവസാന സമയം വരെ ഹാപ്പിയായി ജോളിയായി ചെയ്താണ് നിര്‍ത്തിയത്. നിലവില്‍ സീ കേരളത്തിലെ ലെറ്റ്സ് റോക്ക് ആന്‍ഡ് റോള്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്നുണ്ട് അര്ജുന്. നന്നായി ആസ്വദിക്കുന്ന പരിപാടിയാണ് അത് എന്നും അര്ജുന് പറഞ്ഞു. കുടുംബത്തില്‍ അടുപ്പിച്ച് അടുപ്പിച്ച് ചില വേര്‍പാടുകള്‍ ഉണ്ടായി. ഈ സമയം മെന്റല്‍ റിലീഫിന് ഭയങ്കര നല്ലതാണ് പരിപാടിയെന്ന് തോന്നി.
ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് അര്‍ജുനും സൗഭാഗ്യയും. ആണ്കുഞ്ഞായാലും പെണ്കുഞ്ഞായാലും പേര് തീരുമാനിച്ച് വെച്ചിട്ടുണ്ടെന്ന് അര്ജുന് പറയുന്നു. കൂടുതലിഷ്ടം ഗേള്‍ ബേബിയെ ആണ്. ഇവിടെ കൂടുതല്‍ പേര്‍ക്കും പെണ്‍കുട്ടി വേണമെന്നാണ് ഇഷ്ടം. എന്നാല്‍ ആര് വന്നാലും സന്തോഷം. അഞ്ചാറ് വര്‍ഷമായി പെണ്‍കുട്ടിക്കുളള പേര് വെച്ചിരിക്കുകയാണ്. ആണ്‍കുട്ടിക്ക് വേണ്ടിയുളള പേര് ഒരുമാസം മുന്‍പാണ് ഫിക്സ് ചെയ്തത് എന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.
അതേസമയം, സൗഭാഗ്യ കഴിഞ്ഞ ദിവസം തന്റെ പെറ്റ്സിന്റെ കൂടെയുള്ള ജീവിതത്തെ കുറിച്ചും പറഞ്ഞിരുന്നു. എന്റെ കുറേ സമയം ഇവരും എടുക്കുന്നുണ്ട്. പൊതുവെ ഉണ്ടാവുന്ന അസ്വസ്ഥതകളെല്ലാം ഒരുപരിധി വരെ കുറച്ചത് ഇവരാണ്. നല്ല ലൈഫാണ്. 5ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. പെറ്റ്സ് വേണ്ടെന്ന് എന്നോടും ഡോക്ടര്‍ പറഞ്ഞിരുന്നു. പെറ്റ്സിനെ മാറ്റി നിര്‍ത്തിയുള്ള ഒരു ജീവിതം എനിക്ക് ആലോചിക്കാനേ പറ്റില്ല, ഇവരാണ് എല്ലാം. അത് ഡോക്ടറിനും മനസ്സിലായതായി സൗഭാഗ്യ പറയുന്നു.
വീട്ടിലേക്ക് പുതിയതായി വന്ന പെറ്റിനെ കൂടി സൗഭാഗ്യയും അര്‍ജുനും പരിചയപ്പെടുത്തിയിരിക്കുകയാണ്. ഈ വീട്ടില്‍ ഇനി എത്തുന്ന അതിഥി ഞങ്ങളുടെ കുഞ്ഞായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. അതിനിടയിലാണ് കെയ്ന്‍ കോര്‍സോയ്ക്ക് ഗേള്‍ ഫ്രണ്ട് എത്തിയത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആദ്യമൊരു പെറ്റിനെ കിട്ടിയത്. അതൊരു പഗ്ഗ് ആയിരുന്നു. പിന്നീടത് ഏഴെണ്ണമായി. പിന്നെയൊരു പഗ്ഗ് ഫാമിലിയായി. ഡോഗിനെ വളര്‍ത്തുന്നത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. അര്ജുന് ചേട്ടനെ പരിചയപ്പെട്ടതോടെയാണ് അതേ കുറിച്ച് മനസ്സിലാക്കിയത്.
ഡോഗിനെ പരിശീലിപ്പിക്കുന്നതൊക്കെ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് അര്‍ജുനും പറയുന്നത്. ഇപ്പോള്‍ വീട്ടില്‍ 7 ഡോഗുണ്ട്. എല്ലാത്തിനെയും വളര്‍ത്താന്‍ എനിക്ക് ഇഷ്ടമാണ്. ഞാനും സഹോദരനും തമ്മില്‍ 16 വയസിന്റെ വ്യത്യാസമുണ്ട്. ചെറുപ്പത്തില്‍ എന്നെ അങ്ങനെ പുറത്തു വിടാറില്ലായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു ഡോബര്‍മാനെ വാങ്ങിച്ച് തന്നത്. വീട്ടുകാര്‍ക്ക് അത്ര പാഷനൊന്നും അല്ലായിരുന്നു. എങ്കിലും എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് അവര്‍ സമ്മതിച്ച് തന്നു.
സൗഭാഗ്യ ഗര്‍ഭിണിയായ സമയത്തും ഡോഗിനെ വേണമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. അങ്ങനെയാണ് പുതിയ ആളെത്തിയത്. അതോടെ ഒരുപാട് മാറി. ഞങ്ങളെത്ര കാലം ജീവനോടെ ഉണ്ടാവുമോ അത്രയും കാലം പട്ടിയെ വളര്‍ത്തണം. അതാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ ഫ്രണ്ട്സ് ഗ്യാങ്ങിലുള്ളവര്‍ക്കെല്ലാം ബൈക്ക്, ഡോഗ്സ് ക്രേസുണ്ട്. പുതിയ ഡോഗിനെ മേടിക്കുമ്പോള്‍ സുഹൃത്തുക്കളൊക്കെ അഭിപ്രായം ചോദിക്കാറുണ്ട്. രണ്ടാളുടെയും ഇഷ്ടങ്ങള്‍ ഒരേ വഴിയിലാണെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. ആനിമല്‍സിനെ വളര്‍ത്താന്‍ സമ്മതിക്കണം എന്നായിരുന്നു ഞാന്‍ പറഞ്ഞത് എന്നും താരം പറഞ്ഞിരുന്നു.
