Malayalam
അതീവ സുന്ദരിയായി എലീന പടിക്കല്‍, മധുരം വെയ്പ്പിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മേക്കപ്പിന് പിന്നിലെ ആളെ തിരക്കി സോഷ്യല്‍ മീഡിയ! ഇതാണ് എലീനയെ കൂടുതല്‍ സുന്ദരിയാക്കിയ ആ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
അതീവ സുന്ദരിയായി എലീന പടിക്കല്‍, മധുരം വെയ്പ്പിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ മേക്കപ്പിന് പിന്നിലെ ആളെ തിരക്കി സോഷ്യല്‍ മീഡിയ! ഇതാണ് എലീനയെ കൂടുതല്‍ സുന്ദരിയാക്കിയ ആ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായി സീസണ്‍ 2 അവസാനിപ്പിക്കും വരെ താരം ഷോയില്‍ ഉണ്ടായിരുന്നു.
ഷോയില്‍ പങ്കെടുക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്. പിന്നാലെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ഇപ്പോഴിതാ എലീനയുടെ മധുരംവെയ്പ്പിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ചട്ടയും മുണ്ടും ധരിച്ച് അതീവ സുന്ദരിയായി ആണ് എലീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എലീനയെ കൂടുതല്‍ സുന്ദരിയാക്കിയ, ആ മാന്ത്രിക സ്പര്‍ശത്തിന് പിന്നില്‍ സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അലീന ജോസഫ് ആണ്. എലീനയുടെ വിവാഹ നിശ്ചയം മുതല്‍ ഇതുവരെയും ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ട്രാന്‍സ് വുമണ്‍ കൂടിയായ അലീന ജോസഫ്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ ശിക്ഷ്യ കൂടിയായ അലീന ജോസഫ് ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ക്കാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
മാത്രമല്ല, എലീന പടിക്കലിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് എലീനയെ സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരഞ്ഞെത്തിയത്. തുടര്‍ന്നാണ് അലീന നിരവധി ആര്‍ട്ടിസ്റ്റുകളെ അണിയിച്ചൊരുക്കുന്നതും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഉയര്‍ന്നു വരുന്നതും.
നേരത്തെ എലീനയുടെ മെഹന്തി ചിത്രങ്ങളും വൈറലായി മാറിയിരുന്നു. എലീന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ലെഹങ്കയില്‍ എലീന അതീവ സുന്ദരിയായാണ് എലീന എത്തിയത്.
താന്‍സ് കൗച്ചറാണ് എലീനയുടെ മെഹന്തി ദിനത്തിലെ ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. പര്‍പ്പിള്‍ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകര്‍ഷകമാക്കുന്നു. വസ്ത്രത്തിന് അനിയോജ്യമായ ആഭരണമാണ് എലീന തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌റ്റൈലിഷ് ചോക്കര്‍ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ലെഹങ്കയ്‌ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പാണ് ഇട്ടിരുന്നത്.
രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഹിന്ദു വെഡ്ഡിങ് സാരി ആണ് താരം ധരിക്കുന്നത്. സുഹൃത്താണ് എലീനയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ സാരി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവാഹ സാരിയില്‍ ഒരു സര്‍പ്രൈസും താരത്തിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. അമ്മയും അച്ഛനുമാണ് സാരിയിലൂടെ ഒരു സര്‍പ്രൈസ് സന്ദേശം മകള്‍ക്ക് നല്‍കുക.
രോഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി, വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക. ക്രിസ്ത്യന്‍ വെഡ്ഡിങ് ലുക്കിലാണ് റിസപ്ഷന് എത്തുക. ഷാംപെയ്ന്‍ നിറത്തിലുള്ള ഗൗണ്‍ ആണ് വേഷം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, വളരെ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കുകയുള്ളൂ.
