Malayalam
ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാണ്, വെറുതെ ഓരോന്ന് പറയരുത്, നിങ്ങള്‍ക്ക് ഇതൊക്കെ തമാശയായിരിക്കും പക്ഷെ എനിക്കിതു ജീവിതമാണ്; ആരാധകന് മറുപടിയുമായി അപ്പാനി ശരത്
ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാണ്, വെറുതെ ഓരോന്ന് പറയരുത്, നിങ്ങള്‍ക്ക് ഇതൊക്കെ തമാശയായിരിക്കും പക്ഷെ എനിക്കിതു ജീവിതമാണ്; ആരാധകന് മറുപടിയുമായി അപ്പാനി ശരത്
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്ന പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അപ്പാനി ശരത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് ആരാധകര്‍ സ്വീകരിക്കുന്നതും. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയെ കുറിച്ച് വന്നൊരു കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്.
വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ച് പങ്കുവെച്ച് എത്തിയതായിരുന്നു അപ്പാനി ശരത്. മേജര്‍ രവി അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണിത്. ശരത്തിന്റെ പോസ്റ്റിന് താഴെ സിനിമയെ കുറിച്ച് ചോദിച്ചുള്ള നിരവധി കമന്റുകള്‍ വന്നിരുന്നു. അതിലൊന്നില്‍ ‘പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. കേവലം സിനിമയുടെ പോസ്റ്റര്‍ കണ്ട് വിലയിരുത്തിയ ആള്‍ക്ക് കിടിലന്‍ മറുപടിയുമായിട്ടാണ് അപ്പാനി ശരത് എത്തിയത്.
‘തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തീയേറ്ററില്‍ വന്നിട്ട്. എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷെ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി…” എന്നുമാണ് ആരാധകന്റെ കമന്റിന് അപ്പാനി ശരത് മറുപടി കൊടുത്തിരിക്കുന്നത്.
അതേ സമയം ശരത്തിന് പിന്തുണയുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. ‘താങ്കളുടെ പ്രയാസം ഞങ്ങള്‍ക്ക് മനസ്സിലാകും. താങ്കളെപ്പോലുള്ള മികച്ച നടന്‍മാരുടെ സിനിമ തിയേറ്ററില്‍ പോയി കാണുവാനാണ് ഞങ്ങള്‍ക്കും ഇഷ്ടം. അങ്കമാലി ഡയറീസ് പോലുള്ള സിനിമകളിലെ താങ്കളുടെ അഭിനയം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ താങ്കളെ വിമര്‍ശിച്ച ആളുടെ കമന്റിലും ചില സത്യങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് ഒരു ആരാധകന്‍. ഒരു കഥയും ഇല്ലാതെ ഇറങ്ങിയ ഒരുപാട് മലയാള സിനിമകള്‍ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരെ മടുപ്പിച്ചിരിക്കുന്നു. അതിന്റെ പിന്നിലെ ഞങ്ങളുടെ വികാരം താങ്കള്‍ക്കു മനസ്സിലാകും എന്ന് കരുതുന്നു.
പരിഹാസമല്ല പക്ഷെ പറയാതിരിക്കാന്‍ പറ്റാത്ത ഒരു കാര്യം കൂടി സൂചിപ്പിക്കാം. ചേട്ടന്റെ കൂടെ ഒരേ പടത്തില്‍ വന്ന ആന്റണി വര്‍ഗീസ് ആകെ 4 പടമാണ് ചെയ്തിരിക്കുന്നത്. സ്‌ക്രിപ്റ്റ് സെലക്ട് ചെയ്ത് വെച്ചിരിക്കുന്നതൊക്ക ഒന്നിനൊന്നു മെച്ചവും. നിങ്ങക്കറിയോ അങ്കമാലി ഡയറിസ് ഇറങ്ങിയപ്പോള്‍ അതിലെ നായകനെക്കാള്‍ കൂടുതല്‍ നിങ്ങളെ ഇഷ്ടപ്പെട്ടവരാണ് ഭൂരിഭാഗം മലയാളികളും. കാരണം അത് അത്രയും പെര്‍ഫെക്ട് ആയിരുന്നു..
പക്ഷെ പിന്നീടുള്ള നിങ്ങളുടെ സ്‌ക്രീപ്റ്റ് സെലെക്ഷന്‍ വളരെ മോശം എന്നെ പറയാന്‍ സാധിക്കു. ഇത് കളിയാക്കലോ പരിഹാസമോ താഴ്ത്തി കേട്ടലോ അല്ല. നിങ്ങളുടെ ഒക്കെ പടങ്ങള്‍ കാണുന്ന ആളുകള്‍ എന്ന നിലയില്‍ ഞങളുടെ അഭിപ്രായം ആണ്. പണത്തിനു വേണ്ടി ചവറു പടങ്ങള്‍ ചെയ്യാതെ ആളുകളുടെ മനസ്സില്‍ നില്‍ക്കുന്ന വേഷങ്ങള്‍ ചെയുക.. ഈ പടം നല്ലതാണെങ്കില്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പും അപ്പാനി ശരത്തിന് പങ്കുവെക്കുകയാണ് ആരാധകര്‍.
അപ്പാനി ശരത്തിന് പുറമേ കൈലാഷ് മേനോന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നുള്ള കൈലാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നപ്പോഴും സമാന രീതിയിലുള്ള നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നു. സിനിമയെ കുറിച്ചുള്ള മുന്‍വിധികളാണ് അന്ന് പ്രചരിച്ചതെങ്കിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷകളെല്ലാം മറികടക്കാന്‍ സാധിച്ചിരുന്നു. മുന്‍വിധികളും പ്രവചനങ്ങളും തെറ്റാണെന്ന് സിനിമ തെളിയിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
