Malayalam
‘ഷേഡ്‌സ് ഓഫ് ഗ്രീന്‍’, പച്ചയില്‍ അതിമനോഹരിയായി ഭാവന, സ്‌നേഹം അറിയിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍
‘ഷേഡ്‌സ് ഓഫ് ഗ്രീന്‍’, പച്ചയില്‍ അതിമനോഹരിയായി ഭാവന, സ്‌നേഹം അറിയിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍
മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഭാവനയുടെ ഫോട്ടോകള്‍ വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്.
ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്. പുതിയ സ്‌റ്റൈലിലും ഭാവത്തിലുമാണ് ഭാവന ഓരോ ഫോട്ടോഷൂട്ടുകളിലും എത്താറുള്ളത്. മനോഹരമായ ഫോട്ടോഷൂട്ടുമായി എത്തുമ്പോള്‍ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി പറയാനും ഭാവന മറക്കാറില്ല.
ഷേഡ്‌സ് ഓഫ് ഹോപ് എന്നും ക്യാപ്ഷനുള്ള ഫോട്ടോയ്ക്ക് ലൗ ഇമോജിയുമായി മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ എത്തിയപ്പോള്‍ ഇമോജിയുമായി ഭാവനയും പ്രതികരിക്കുന്നുണ്ട്. ഭാവന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷേഡ്‌സ് ഓഫ് ഗ്രീന്‍ എന്ന് ക്യാപ്ഷന്‍ ആയി എഴുതിയിരിക്കുന്നു.
അതേസമയം, ഇന്‍സ്‌പെക്ടര്‍ വിക്രം ആണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. പ്രജ്വല്‍ ദേവ്‌രാജ് നായകനായ കന്നഡ ചിത്രം വന്‍ ഹിറ്റായിരുന്നു. ഭര്‍ത്താവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി തിരക്കിലാണ് ഭാവന.
