ടിയാനില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല, ശിക്കാറില്‍ കാസ്റ്റ് ചെയ്തിരുന്നുവെങ്കിലും അഭിനയിക്കാനാറിയില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി; മലയാളസിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞ് ജോണ്‍ കൊക്കന്

സാര്‍പ്പട്ട പരമ്പരൈയില് മിന്നും പ്രകടനം കാഴ്ച വെച്ച് ശ്രദ്ധ നേടിയ നടന് ജോണ്‍ കൊക്കന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. മലയാളസിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം ആണ് താരം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ടിയാന് എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജോണ്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.
‘ടിയാന് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ കാശ് പോലും കിട്ടിയിട്ടില്ല. ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കാറില്ല. ഈ പ്രതിഫലം ചോദിക്കാനായി പോകുമ്പോള്‍ ‘അവന് പ്രശ്നക്കാരനാണ്’ എന്ന് പറയാന്‍ തുടങ്ങും. അത്തരത്തില്‍ അപവാദങ്ങള്‍ ഒരു വശത്തുണ്ടാകും,’.
‘ശിക്കാര്‍ എന്ന ചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12-15 ദിവസത്തിനു വേണ്ടിയായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. പക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ എന്റെ ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു. ബാക്കി ചെയ്തില്ല.
പിന്നീട് ആ സിനിമയുടെ ആരും എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ല. അന്വേഷിച്ച് ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞത് ‘ജോണ്‍ കൊക്കന് അഭിനയിക്കാനാറിയില്ല അതുകൊണ്ടാണ് പടത്തില്‍ നിന്നും ഒഴിവാക്കിയത്’ എന്നായിരുന്നു. അന്നെനിക്ക് വല്ലാതെ വേദനിച്ചു. അന്നു മുതല്‍ ഇന്ന് വരെ ആ വേദനയും താങ്ങിക്കൊണ്ടാണ് ഞാന്‍ അഭിനയിച്ചതും സാര്‍പ്പട്ട വരെയെത്തിയതും.
മുഖത്ത് നോക്കിയാണ് അവരത് പറഞ്ഞത്. എനിക്ക് നേരെ വന്ന ആ ഓരോ കല്ലും ചേര്‍ത്തുവെച്ച് ഞാനൊരു കെട്ടിടം പണിതു, അതാണ് സാര്‍പ്പട്ട പരമ്പരൈ,’ എന്നും ജോണ്‍ കൊക്കന് പറഞ്ഞു.
പാ. രഞ്ജിത്ത് സംവിധാനെ ചെയ്ത സാര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തിലെ വേമ്പുലി എന്ന കഥാപാത്രത്തെയാണ് ജോണ്‍ കൊക്കന് അവതരിപ്പിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...