Malayalam
ഏഴുന്നേറ്റ് നടക്കാനോ എവിടെയെങ്കിലും ഒന്ന് ഇരിക്കാനോ വയ്യാത്ത അവസ്ഥ ഉണ്ടായിരുന്നു, വേദന കടിച്ചു പിടിച്ചാണ് ആശുപത്രിയില്‍ എത്തിയത്; അത്രയും വേദനയാണെന്ന് ഇവരോട് പോലും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, തുറന്ന് പറഞ്ഞ് ബഷീര്‍ ബഷി
ഏഴുന്നേറ്റ് നടക്കാനോ എവിടെയെങ്കിലും ഒന്ന് ഇരിക്കാനോ വയ്യാത്ത അവസ്ഥ ഉണ്ടായിരുന്നു, വേദന കടിച്ചു പിടിച്ചാണ് ആശുപത്രിയില്‍ എത്തിയത്; അത്രയും വേദനയാണെന്ന് ഇവരോട് പോലും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, തുറന്ന് പറഞ്ഞ് ബഷീര്‍ ബഷി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നരവയസുകാരന് മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം സമാഹരിക്കുന്നതിനുള്ള തിരക്കിലായിരുന്നു കേരളം. സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്രോഗം ബാധിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പതിനെട്ട് കോടി രൂപ വേണം. അതിന് വേണ്ടി സിനിമാ താരങ്ങളും ടെലിവിഷന്‍ താരങ്ങളും തുടങ്ങി സാധാരണക്കാര്‍ വരെ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ആ പതിനെട്ട് കോടിയും സമാഹരിച്ച് നല്കിയ സന്തോഷത്തിലും അതിലുപരി അഭിമാനത്തിലുമാണ് മലയാളികള്‍.
അതേസമയം, ബിഗ് ബോസ് താരം ബഷീര്‍ ബഷിയും കുടുംബവും മുഹമ്മദിനെ സഹായിക്കാന്‍ സജീവരായി ഉണ്ടായിരുന്നു. യൂട്യൂബ് ചാനലില്‍ ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന താരകുടുംബമാണ് ബഷീറിന്റേത്. ചികിത്സയ്ക്ക് സഹായിക്കണം എന്ന് പറഞ്ഞതിനൊപ്പം കഴിഞ്ഞ കാലങ്ങളില്‍ തനിക്ക് വന്ന നടുവേദനയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു.
ഏഴുന്നേറ്റ് നടക്കാനോ എവിടെയെങ്കിലും ഒന്ന് ഇരിക്കാനോ വയ്യാത്ത അവസ്ഥ ഉണ്ടായിരുന്നു. ശരിക്കും അഫ്ര മോളുടെ അവസ്ഥ കേട്ടപ്പോള്‍ എനിക്ക് എന്റെ അവസ്ഥയാണ് ഓര്‍മ്മ വന്നത്. ഞാന്‍ അന്ന് കരഞ്ഞു. ഇവരൊക്കെ എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. പക്ഷേ അന്ന് കൂട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. എന്നെ തൃശൂരിലെ ഒരു ആശുപത്രിയില്‍ ആണ് ആദ്യം കൊണ്ടു പോയത്.
വേദന സഹിച്ചു കടിച്ചു പിടിച്ച് സ്വന്തമായി ഡ്രൈവ് ചെയ്താണ് പോയത്. ഡോക്ടറെ കണ്ട് കുറച്ചു ട്രീറ്റ് മെന്റുകള്‍ ചെയ്തപ്പോഴേക്കും കുറച്ച് വേദന ഒക്കെ ആയി. എന്നിട്ടും തിരിച്ചും ഞാന്‍ ആണ് ഡ്രൈവ് ചെയ്ത് വന്നു. എനിക്ക് അത്രയും വേദനയാണെന്ന് ഇവരോട് പോലും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. രാവിലെ ഒന്നും കഴിക്കാതെ ആയിരുന്നു പോയത്. തിരിച്ച് വരുന്ന വഴിയ്ക്ക് ഞങ്ങള്‍ക്ക് കഴിക്കാനുള്ള ഫുഡ് വാങ്ങാന്‍ ഒരു കടയില്‍ കയറി. എന്തോ വാങ്ങി തിരിച്ച് കാറില്‍ കയറി ഇരുന്ന ഉടനെ ബഷീര്‍ കരയാന്‍ തുടങ്ങിയതായി മഷൂറയും പറയുന്നു. എന്താണ് പറ്റിയതെന്ന് പോലും അറിയാതെ ഞങ്ങളും ടെന്‍ഷനായെന്ന് സുഹാന പറയുന്നു.
ഫുഡ് വാങ്ങാന്‍ ചെന്ന സമയത്ത് ഞാന്‍ കുറച്ച് നേരം അവിടെ നിന്ന് പോയി. കാരണം എനിക്ക് അനങ്ങാന്‍ പറ്റുന്നില്ലായിരുന്നു. എന്നെ കണ്ട് കുറച്ച് പേര് സന്തോഷത്തോടെ വന്ന് സെല്‍ഫി ഒക്കെ എടുത്ത് പോയി. അവരോട് സംസാരിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ലായിരുന്നു. എനിക്ക് നടക്കാന്‍ പറ്റുന്നില്ലെന്ന് അവരോട് പറയാന്‍ സാധിച്ചില്ല. ഫുഡും വാങ്ങി കാറിന് അടുത്തേക്ക് പതുക്കെ പതുക്കെയാണ് ഞാന്‍ നടന്ന് പോയത്. സഹിച്ച് പിടിച്ചാണ് കാറില്‍ കയറി ഇരുന്നത്.
അഫ്ര മോളുടെ സംസാരം കേട്ട് കഴിഞ്ഞ ശേഷം ഞാന്‍ എനിക്ക് കഴിയുന്ന സഹായം ചെയ്യുന്നുണ്ട്. നമ്മളാല്‍ കഴിയുന്ന ഒരു സഹായം നമ്മളും ചെയ്തു കൊടുത്തു. എന്നാലും എനിക്ക് വീഡിയോ ചെയ്യണം എന്നുണ്ട്. എന്നാല്‍ നെഗറ്റീവ് മാത്രം കാണുന്ന ആളുകള്‍ ഒരുപാടുണ്ട്. അവര്‍ കാരണം ആണ് ഞാന്‍ ഈ വീഡിയോ ചെയ്യാന്‍ ഇത്രയും വൈകിയത്. നെഗറ്റീവ് മാത്രം കാണുന്ന ആളുകള്‍ പലതും പറഞ്ഞുണ്ടാക്കും. ആ പൈസക്കാണ് ഞാന്‍ വീട് വച്ചത്. വണ്ടി വാങ്ങിയത് ബിസിനസ് നടത്തിയത് എന്നൊക്കെ പറഞ്ഞു കൊണ്ട് ആളുകള്‍ എത്തും. അതൊന്നും നമുക്ക് താങ്ങില്ല.
വിവാദത്തിലേക്ക് പോകാന്‍ താല്പര്യം ഇല്ലാഞ്ഞിട്ടാണ് ലേറ്റ് ആയത്. നെഗറ്റീവ് പേടിച്ചിട്ടാകും പലരും മുന്നിട്ട് വരാത്തത്. സൂപ്പര്‍ ചാറ്റ് വഴിയും ആ കുട്ടിക്ക് വേണ്ടി ഇറങ്ങാന്‍ ഞാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ടാക്സില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എങ്കിലും സാരമില്ല. എന്റെ റബ്ബ് എന്നെ ഉയരങ്ങളില്‍ എത്തിക്കും. അധ്വാനിച്ചു ജീവിക്കാന്‍ ആണ് എനിക്ക് ഇഷ്ടം, അല്ലാതെ ആരെയും പറ്റിക്കാന്‍ ഞാന്‍ നിന്നിട്ടില്ല എന്നും ബഷീറും ഭാര്യമാരും വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ രസകരമായ പല വീഡിയോസുമായിട്ടാണ് സുഹാനയും മഷുറയും എത്തിയിരുന്നത്. രണ്ട് ഭാര്യമാരുണ്ടെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് മുന്നില്‍ ബഷീറിന്റെ ഭാര്യമാര്‍ മാതൃകയാണ്. ഇരുവരും ഒന്നിച്ചുള്ള ഐക്യവും സ്നേഹവുമൊക്കെ എല്ലാവരും മാതൃകയാക്കേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് യൂട്യൂബ് വഴി താരകുടുംബത്തെ ഫോളോ ചെയ്യുന്നതും.
