News
ഒരുമിച്ച് ജീവിക്കാനോ താമസിക്കാനോ കഴിയില്ല; നീണ്ട പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ബാലയും മുത്തുമലരും
ഒരുമിച്ച് ജീവിക്കാനോ താമസിക്കാനോ കഴിയില്ല; നീണ്ട പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ബാലയും മുത്തുമലരും
തമിഴ് സിനിമാ മേഖലയിലെ പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് ബാല എന്ന ബാലസുബ്രഹ്മണ്യം. സംവിധാനത്തിന് പുറമെ നിര്‍മാണം, തിരക്കഥ തുടങ്ങിയ മേഖലയിലും തിളങ്ങിയിട്ടുള്ള വ്യക്തിയാണ് ബാല. ഇപ്പോഴിതാ അദ്ദേഹവും ഭാര്യയും പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ഇരുവരും കോടതിയില്‍ വെച്ച് വിവാഹ ബന്ധം വേര്‍പ്പെടുത്തി എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷമായി ഒത്ത് പോകാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് പ്രാര്‍ഥന എന്നൊരു മകളുണ്ട്.
2005ല്‍ ആണ് ബാല മുത്തുമലരിനെ വിവാഹം ചെയ്തത്. ബാലയും മലരും തമ്മില്‍ നാളുകളായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശേഷമാണ് ഒരുമിച്ച് ജീവിക്കാനോ താമസിക്കാനോ കഴിയാത്തതിനാല്‍ രണ്ടുപേരും നാല് വര്‍ഷത്തോളം പിരിഞ്ഞ് താമസിച്ചത്. ജയം രവിയുടെ ഭാര്യ ആരതി, ഗായിക സൈന്ധവി എന്നിവര്‍ക്കൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് ബാലയുടെ ഭാര്യ മുത്തുമലരിപ്പോള്‍.
ബാല സൂര്യയുമായി ചേര്‍ന്ന് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ തിരക്കിലാണ്. ഇരുവരുടേയും വേര്‍പിരിയല്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ അറിയുമായിരുന്നുള്ളൂ. അതിനാല്‍ പെട്ടന്ന് വിവാഹമോചനം വേര്‍പ്പെടുത്തി എന്ന് വാര്‍ത്ത വന്നത് ആരാധകരേയും വേദനിപ്പിച്ചു. മധുരൈയില്‍വെച്ച് ആഘോഷമായിട്ടാണ് 2004ല്‍ ബാലയുടേയും മലരിന്റേയും വിവാഹം നടന്നത്.
