Connect with us

മൂന്നു വയസ്സുകാരി മകള്‍ ഇപ്പോള്‍ കഥക് പഠനത്തിന്റെ തിരക്കിലാണ്; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്‍, വൈറലായി ചിത്രങ്ങള്‍

Malayalam

മൂന്നു വയസ്സുകാരി മകള്‍ ഇപ്പോള്‍ കഥക് പഠനത്തിന്റെ തിരക്കിലാണ്; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്‍, വൈറലായി ചിത്രങ്ങള്‍

മൂന്നു വയസ്സുകാരി മകള്‍ ഇപ്പോള്‍ കഥക് പഠനത്തിന്റെ തിരക്കിലാണ്; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അസിന്‍, വൈറലായി ചിത്രങ്ങള്‍

സിനിമയില്‍ നിന്നും ഇടവേളയെടുത്ത തെന്നിന്ത്യന്‍ താരം അസിന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുകയാണ്. ഇടയ്ക്ക് മകളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. മൂന്നു വയസ്സുകാരി ഇപ്പോള്‍ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിന്‍ പറയുന്നു. മകളുടെ ചിത്രവും അസിന്‍ പങ്കുവച്ചിട്ടുണ്ട്. 2017 ഒക്ടോബറിലാണ് അസിന് മകള്‍ പിറന്നത്. അസിന്റെ ചിത്രങ്ങളും കുറുമ്പുകളും വിശേഷങ്ങളുമെല്ലാം അസിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുള്‍ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

അതേസമയം, പ്രേമം എന്ന സിനിമയിലെ മലര്‍ എന്ന കഥാപാത്രമായി ആദ്യം താന്‍ മനസ്സില്‍ കണ്ടിരുന്നത് നടി അസിനെയാണ് എന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നു. അസിനുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നത് മൂലമാണ് കഥാപാത്രം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ ഒരു ആരാധകന്‍ അല്‍ഫോന്‍സ് പുത്രന്‍ ചിത്രങ്ങള്‍ക്ക് എന്തുകൊണ്ട് തമിഴ് സ്വാധീനം ഉണ്ടാകുന്നു എന്ന് ചോദിച്ചപ്പോള്‍ ആണ് അല്‍ഫോന്‍സ് പുത്രന്‍ ഇക്കാര്യം പറഞ്ഞത്.

തുടക്കത്തില്‍ ഞാന്‍ പ്രേമത്തിന്റെ തിരക്കഥ മലയാളത്തിലായിരുന്നു എഴുതിയത്. മലരിന്റെ മലയാളം വേര്‍ഷനില്‍ അസിന്‍ അഭിനയിക്കണം എന്നായിരുന്നു എനിക്ക്. ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു കഥാപാത്രം. എനിക്ക് അസിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. നിവിനും ശ്രമിച്ചിരുന്നു. അങ്ങനെ ആ ഐഡിയ ഉപേക്ഷിച്ച് തമിഴില്‍ എഴുതി. അത് തിരകധ്യയുടെ തുടക്ക സമയത്തതായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചത് ഊട്ടിയില്‍ ആയിരുന്നു. എന്റെ സിനിമ പഠനം ചെന്നൈയിലും. അതിനാലാകാം ഈ തമിഴ് കണക്ഷന്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top