മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ, ഇതൊരു വലിയ പ്രചോദനമാണ്; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി, ആശംസകളുമായി ആരാധകര്‍
മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ, ഇതൊരു വലിയ പ്രചോദനമാണ്; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി, ആശംസകളുമായി ആരാധകര്‍
മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ, ഇതൊരു വലിയ പ്രചോദനമാണ്; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി, ആശംസകളുമായി ആരാധകര്‍
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്കിയ വ്യക്തികള്‍ക്ക് യുഎഇ നല്കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന് ആസിഫ് അലി. ഇതിനോടകം തന്നെ മലയാളത്തില്‍ നിന്നും വലിയെംാരു താര നിര തന്നെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായത്.
ആസിഫ് അലി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ വഴി ഈ വിവരം ആരാധകരെ അറിയിച്ചത്. ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. ‘നമ്മള് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ. ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും ഈ രാജ്യത്തിന്റെ മറ്റു നേതാക്കള്‍ക്കും നന്ദി.
ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്റെ രീതി എന്നില്‍ എല്ലായ്പ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ബന്ധപ്പെട്ടതുപോലെ തോന്നുന്നു’, എന്നും ആസിഫ് അലി കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
അതേസമയം മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ, സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത്, രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, നവാഗതനായ നിഷാന്ത് സാറ്റുവിന്റെ എ രഞ്ജിത്ത് സിനിമ, ജിബു ജേക്കബിന്റെ എല്ലാം ശരിയാകും തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി തിയേറ്ററുകളില്‍ എത്താനുള്ളത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...