Connect with us

“കങ്കണയുടെ സെൽഫ് കോണ്ഫിഡൻസ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു”; തലൈവിയിൽ കങ്കണയെ പുകഴ്ത്തിയുള്ള പോസ്റ്റിന് രൂക്ഷ വിമർശനം!

Malayalam

“കങ്കണയുടെ സെൽഫ് കോണ്ഫിഡൻസ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു”; തലൈവിയിൽ കങ്കണയെ പുകഴ്ത്തിയുള്ള പോസ്റ്റിന് രൂക്ഷ വിമർശനം!

“കങ്കണയുടെ സെൽഫ് കോണ്ഫിഡൻസ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു”; തലൈവിയിൽ കങ്കണയെ പുകഴ്ത്തിയുള്ള പോസ്റ്റിന് രൂക്ഷ വിമർശനം!

നടി കങ്കണ റണൗത്ത് ജയലളിതയായി വേഷപ്പകർച്ച നടത്തി റിലീസ് ചെയ്ത ചിത്രമാണ് ‘തലൈവി’. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും മുൻ നടിയുമായ ജെ.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ അഭിനയത്തിന് കങ്കണ 20 കിലോഗ്രാം ഭാരം വർദ്ധിപ്പിക്കുകയും നിരവധി തവണ വലിയ ശാരീരിക പരിവർത്തനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.

സിനിമയിലെ പ്രകടനത്തിന് കങ്കണയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. മലയാള സിനിമാ ആരാധകരും കങ്കണയ്ക്ക് അഭിനന്ദനം അറിയിച്ചെത്തുകയുണ്ടായി. ഇപ്പോഴിതാ, ഒരു സിനിമാ ഗ്രൂപ്പിൽ കങ്കണയെ പ്രകീർത്തിച്ചു കൊണ്ട് കുറിച്ച കുറിപ്പിന് വിമർശങ്ങൾ ഉയരുകയാണ്.

തലൈവിയെ കുറിച്ച് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്..

” Self confidence, over confidence, down to earth, ഈ down to earth കാറ്റഗരിയിൽ ഉള്ളവരക്കാണ് 90% പിന്തുണ എന്ന് തോന്നാറുണ്ട് അതിൽ ഭൂരിഭാഗവും fake ആണെന്നും തോന്നിയുട്ടുണ്ട്, ഒരുപക്ഷെ, self confidence, over confidence എന്നൊക്കെ പറയുന്ന കാറ്റഗറിയിൽ പെടുന്നവർക്ക് കഴിവുണ്ടായാലും അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടുള്ള സമൂഹം ആണ് നമ്മുടേത്, എനിക്ക് ഇന്ന ഇന്ന കഴിവുകളുണ്ടെന്നു അവരായിട്ട് പറയാൻ പാടില്ല, മറ്റുള്ളവർ പറയുമ്പോൾ ” ശോ അങ്ങനൊന്നും ഇല്ല ‘” ഇതൊക്കെ ഒരു കഴിവാണോ എന്നൊക്കെ പറഞ്ഞ് നമ്മൾ നൈസ് ആയിട്ട് വിനയം കാണിക്കണം . പറഞ്ഞ് വന്നത് തലൈവി എനിക്ക് പെരുത്ത് ഇഷ്ടമായി . കങ്കണയുടെ അഭിനയവും, if she is over confident,I admire her being self confident .നമ്മുടെ നാട്ടിൽ പല പെണ്ണുങ്ങൾക്കും ഇല്ലാത്തൊരു ഗുണം കൂടിയാണത് .

എന്നാൽ, ഈ കുറിപ്പിന് കങ്കണയുടെ രാഷ്രീയം ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. “മോങീജിക്കും അപാര കോണ്‍ഫിഡന്‍സാണ്. വര്‍ഗ്ഗീയവിഷങ്ങള്‍ക്ക് മനുഷ്യത്വമില്ലാത്തത് കൊണ്ട് കോണ്‍ഫിഡന്‍സിന് കുറവൊന്നും ഉണ്ടാകില്ല.
നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇവളെപ്പോലെയാകരുത് എന്നാണ് എനിക്ക്. കോണ്‍ഫിഡന്‍സ് ഇച്ഛിരി കുറഞ്ഞാലും മനുഷ്യരെ ഒന്നായി കാണാനും പരിഗണിക്കാനുമുള്ള മനസ്സാണ് ഓരു പെണ്ണിനും (ആണിനും)വേണ്ടത്‌ .” എന്നാണ് ഒരാളുടെ പ്രതികരണം.

കങ്കണയുടെ സെൽഫ് കോണ്ഫിഡൻസ് പോയിട്ട് അവരെ ആരും മാതൃകയായി പോലും ചൂണ്ടി കാട്ടരുത് എന്ന് ആഗ്രഹിക്കുന്നു.. മിനിമം മനുഷ്യത്വം എങ്കിലും ഉള്ളവരായിരിക്കട്ടെ എല്ലാരും എന്നാണ് ഒരാളുടെ കമന്റ്.

about kankana

More in Malayalam

Trending

Recent

To Top