താനും റിമാ കല്ലിങ്കലും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടിലുള്ളവര്‍ അറിയുന്നത്; തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് ആസിഫ് അലി
താനും റിമാ കല്ലിങ്കലും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടിലുള്ളവര്‍ അറിയുന്നത്; തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് ആസിഫ് അലി
താനും റിമാ കല്ലിങ്കലും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടിലുള്ളവര്‍ അറിയുന്നത്; തന്റെ ആദ്യ സിനിമാ അനുഭവത്തെ കുറിച്ച് ആസിഫ് അലി
വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ആസിഫ് അലി. ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയതിന് ശേഷമുള്ള കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് താരം. തന്റെ ആദ്യ സിനിമ ഋതുവിന്റെ പോസ്റ്റര്‍ പത്രത്തില്‍ വന്നപ്പോളാണ് താന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുലുള്ളവര്‍ അറിയുന്നതെന്നാണ് ആസിഫ് അലി പറയുന്നത്.
സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ക്യാമറാ പേടി മാറ്റാന്‍ എസ്. ഇന്ത്യാവിഷന് ചാനലില്‍ ജോലിക്ക് കയറുകയായിരുന്നു താനെന്ന് ആസിഫ് അലി പറയുന്നു. ആ സമയത്താണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഋതു സിനിമയുടെ ഓഡിഷന് നടക്കുന്നത്. അതിലേക്ക് സെലക്ഷന് കിട്ടി. വീട്ടില്‍ സമ്മതിക്കാത്തതുകൊണ്ട് കള്ളം പറഞ്ഞാണ് സിനിമ ചെയ്തത്.
ഋതുവിന്റെ ഷൂട്ട് കഴിഞ്ഞ്, താനും റിമാ കല്ലിങ്കലും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു. അപ്പോഴാണ് സിനിമയില്‍ അഭിനയിച്ച കാര്യം ഉപ്പയും വീട്ടിലുള്ളവരും അറിയുന്നത്. പത്രത്തിലെ പോസ്റ്റര്‍ കണ്ടിട്ടും ഉപ്പക്ക് തന്നെ മനസ്സിലായില്ലെന്നും ദേ മോനെപ്പോലിരിക്കുന്ന വേറൊരാള് എന്നാണ് ഉപ്പ പറഞ്ഞതെന്നും ആസിഫ് പറയുന്നു.
ഷൗക്കത്തലിയുടെ മകനല്ലേ എന്ന് ചോദിച്ച നാട്ടുകാരെക്കൊണ്ട് ആസിഫ് അലിയുടെ അച്ഛനല്ലേ എന്ന് തിരിച്ചു ചോദിപ്പിച്ച അനുഭവത്തെക്കുറിച്ചും ആസിഫ് പറഞ്ഞു.ഋതുവിന് ശേഷം തനിക്ക് വന്നിരുന്ന കഥാപാത്രങ്ങള്‍ കോളേജ് പയ്യന് രൂപത്തിലുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും പിന്നീടാണ് തെരഞ്ഞെടുത്ത് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും ആസിഫ് അലി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി ഇതേ കുറിച്ച് പറഞ്ഞത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...