Connect with us

നമ്പ്യാര്‍വട്ടമോ? നന്ത്യാര്‍വട്ടമോ? ഇനിയിപ്പോൾ ഒരു തീരുമാനമായിട്ട് പോയാൽ മതി : പൂവിന്റെ പേരില്‍ പുലിവാല്‍ പിടിച്ച് ജുവല്‍ മേരി; പിടിവിടാതെ ആരാധകരും !

Malayalam

നമ്പ്യാര്‍വട്ടമോ? നന്ത്യാര്‍വട്ടമോ? ഇനിയിപ്പോൾ ഒരു തീരുമാനമായിട്ട് പോയാൽ മതി : പൂവിന്റെ പേരില്‍ പുലിവാല്‍ പിടിച്ച് ജുവല്‍ മേരി; പിടിവിടാതെ ആരാധകരും !

നമ്പ്യാര്‍വട്ടമോ? നന്ത്യാര്‍വട്ടമോ? ഇനിയിപ്പോൾ ഒരു തീരുമാനമായിട്ട് പോയാൽ മതി : പൂവിന്റെ പേരില്‍ പുലിവാല്‍ പിടിച്ച് ജുവല്‍ മേരി; പിടിവിടാതെ ആരാധകരും !

ഒരു പൂവിന്റെ പേര് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയതിന്റെ പേരില്‍ പുലിവാല്‍ പിടിച്ച നായികയായിരിക്കുകയാണ് ജുവല്‍ മേരി. നടിയും അവതാരകയുമായി മലയാളികൾ ഏറെ സ്നേഹിക്കുന്ന ജുവെലിന് ഇങ്ങനെ ഒരു ഗതി വന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ജുവല്‍ മേരി ‘നമ്പ്യാര്‍വട്ടപൂവ്’ എന്ന് പറഞ്ഞിരുന്നു. ഇതാണ് പോസ്റ്റ് ട്രോൾ അവൻ കാരണം.

മാധവിക്കുട്ടിയെഴുതിയ വരികളാണ് ജുവല്‍ മേരി ക്യാപ്ഷനായി നല്‍കിയിരുന്നത്. ‘നമ്പ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപെടുന്ന സ്ത്രീ, അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും’ എന്നായിരുന്നു ക്യാപ്ഷന്‍.

ഇതിന് പിന്നാലെ പൂവിന്റെ പേര് നമ്പ്യാര്‍വട്ടമല്ല, നന്ത്യാര്‍വട്ടമാണെന്ന് തിരുത്തിക്കൊടുത്തുകൊണ്ട് എല്ലാവരും എത്തി . പൂവിന്റെ ശരിയായ പേര് ഉപയോഗിക്കണമെന്നും മാധവിക്കുട്ടിയുടെ വരി പറയുമ്പോള്‍ അവര്‍ എഴുതിയത് തന്നെ വെക്കണമെന്നും കമന്റുകളെത്തി.

ചുരുക്കം ചില സീരിയസ് കമന്റുകളൊഴിച്ചാല്‍ രസകരമായ മറുപടികളായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്നതില്‍ ഭൂരിഭാഗവും. നമ്പ്യാരും നന്ദ്യാരുമല്ല, ഇത് നായര്‍വട്ടമാണെന്നായിരുന്നു ഒരു കമന്റ്.

ഈ കമന്റിന് മറുപടിയായി, ക്രിസ്ത്യന്‍വട്ടം, മുസ്‌ലിംവട്ടം, ചാക്യാര്‍വട്ടം, മാപ്പിളവട്ടം എന്നിങ്ങനെ പല വട്ടങ്ങളുണ്ടെന്ന് പറഞ്ഞ് ആളുകളെത്തി. ഞങ്ങളുടെ നാട്ടില്‍ ഇതിനെ പൂക്കോയ തങ്ങള്‍ എന്നാണ് വിളിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.

ഇതിനിടയില്‍ ഞങ്ങള്‍ നട്ടതുകൊണ്ടാണ് നമ്പ്യാര്‍വട്ടമെന്ന് പേര് വന്നതെന്ന് പേരില്‍ നമ്പ്യാരുള്ള ഒരു പ്രൊഫൈല്‍ കമന്റ് ചെയ്തു. ഇതൊക്കെ കാണുന്ന തിലകന്റെ കഥാപാത്രമായ അനന്തന്‍ നമ്പ്യാരുടെ അവസ്ഥയാലോചിച്ച് പോയെന്നും കമന്റുകളുണ്ടാിയിരുന്നു.

ഒടുവില്‍ ഈ ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും മറുപടിയുമായി ജുവല്‍ മേരി എത്തി. കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ആ പൂവിന് പല നാട്ടില്‍ പല പേരാണ് വിളിക്കുന്നത്.

ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ലെന്ന് ജുവല്‍ മേരി പറഞ്ഞു.

about Jewel Mary

Continue Reading
You may also like...

More in Malayalam

Trending

Recent

To Top