Malayalam
‘വലത് വശത്തെ കള്ളന്’; പൃഥ്വിരാജ്- ആഷിക്ക് അബു പുതിയ ചിത്രം ഒരുങ്ങുന്നു
‘വലത് വശത്തെ കള്ളന്’; പൃഥ്വിരാജ്- ആഷിക്ക് അബു പുതിയ ചിത്രം ഒരുങ്ങുന്നു
പൃഥ്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വലത് വശത്തെ കള്ളന് എന്നാണ് ചിത്രത്തിന്റെ പേര്. അമ്പിക നായരിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഫ്രൈഡേ മാറ്റിനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജോണി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജോണ്‍ പോള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ടൊവിനോ തോമസ് അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമായ നാരദനാണ് അവസാനമായി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.
മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് നാരദനും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്.
അതേസമയം തനുബാലക് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ കോള്‍ഡ് കേസാണ് അവസാനമായി റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. ജൂണ്‍ 30നാണ് ചിത്രം ആമസോണില്‍ ഡയറക്ട് റിലീസ് ആയി ആണ് ചിത്രം എത്തിയത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.
