Connect with us

കുടുംബവിളക്കിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ്; അമ്പോ… സുമിത്രയുടെ പുതിയ നീക്കം കണ്ടോ? ഇതിൽ വേദിക ക്ലോസ്; ഇത് വെറും പരമ്പരയല്ല , ഭാര്യയെയും ഭര്‍ത്താവിനെയും പറ്റിക്കുന്നർക്കുള്ള പാഠം !

Malayalam

കുടുംബവിളക്കിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ്; അമ്പോ… സുമിത്രയുടെ പുതിയ നീക്കം കണ്ടോ? ഇതിൽ വേദിക ക്ലോസ്; ഇത് വെറും പരമ്പരയല്ല , ഭാര്യയെയും ഭര്‍ത്താവിനെയും പറ്റിക്കുന്നർക്കുള്ള പാഠം !

കുടുംബവിളക്കിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ്; അമ്പോ… സുമിത്രയുടെ പുതിയ നീക്കം കണ്ടോ? ഇതിൽ വേദിക ക്ലോസ്; ഇത് വെറും പരമ്പരയല്ല , ഭാര്യയെയും ഭര്‍ത്താവിനെയും പറ്റിക്കുന്നർക്കുള്ള പാഠം !

ലോക്ക് ഡൗണുകൾക്ക് ഇളവുകൾ വന്നതോടെ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരകളും വന്നുതുടങ്ങി. മലയാള ടെലിവിഷനില്‍ റേറ്റിങ്ങില്‍ എല്ലായിപ്പോഴും ഒന്നാം സ്ഥാനത്തു നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പ്രേക്ഷകര്‍ ഇതുവരെ കാണാത്തത് പോലെയുള്ള കഥയും കഥാപാത്രങ്ങളും ട്വിസ്റ്റുകളുമാണ് പരമ്പരയിലൂടെ പങ്കുവെക്കുന്നത്. പരമ്പരയിലെ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിനെയാണ് കുടുംബപ്രേക്ഷകർക്കേറെ ഇഷ്ടം.

സുമിത്ര എന്ന വീട്ടമ്മയുടെയും അവരുടെ കുടുംബത്തിന്റെയും കഥ ഇപ്പോൾ പുതിയ ട്വിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്. സുമിത്രയുടെ കുടുംബം നശിപ്പിച്ച വേദികയുടെ പതനം ഒരു സൈഡില്‍ നിന്ന് ആരംഭിച്ചതാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണാൻ സാധിച്ചത് . പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് കഥ മുന്നേറുന്നതിന്റെ ത്രില്ലിലാണ് ഏവരും.

ഭര്‍ത്താവിനെ തട്ടി എടുത്തതിന് ശേഷം സുമിത്രയുടെ വീട്ടിലേക്ക് എങ്ങനെയും കയറി പറ്റണം എന്ന ലക്ഷ്യവുമായി നടക്കുകയാണ് വില്ലത്തിയായ വേദിക. ഇതിനിടയില്‍ സുമിത്രയുടെ മൂത്തമകന്‍ അനിരുദ്ധിന്റെ വിവാഹ വാര്‍ഷികം എത്തുന്നു.

ആഘോഷം തന്റെ വീട്ടിലാക്കാന്‍ പദ്ധതിയിട്ടെങ്കിലും സുമിത്ര അത് കൈയ്യോടെ പൊളിച്ചടുക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. നീ ഒറ്റയ്ക്കാവും സുമിത്രേ എന്ന വേദികയുടെ ഡയലോഗിന് സുമിത്ര നല്‍കിയ മറുപടി പോലെ കാര്യങ്ങള്‍ നടന്നു.

അനിരുദ്ധിന്റെയും ഭാര്യ അനന്യയുടെയും വിവാഹ വാര്‍ഷികം സുമിത്രയുടെ വീട്ടില്‍ തന്നെയാണ് നടത്തിയത്. ആഘോഷത്തിന് എത്തിയവരെല്ലാം സുമിത്രയുടെ വീട്ടിലേക്ക് പോയതോടെ വേദിക ഒറ്റയ്ക്കായി.

ഇതിനിടെ വേദികയ്ക്ക് ഒപ്പം നിന്ന സുഹൃത്ത് നവീനെ ഇറക്കി വിടുന്നതും പരമ്പരയുടെ ട്വിസ്റ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. അതേ സമയം യൂട്യൂബിലൂടെ പുറത്ത് വന്ന കുടുംബവിളിക്ക് പ്രൊമോയ്ക്ക് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്

പാവം വേദിക.. എത്രയൊക്കെ ശ്രമിച്ചാലും സുമിത്രയ്ക്ക് പകരം ആകാന്‍ കഴിയില്ല വേദികയ്ക്ക്. ആ സത്യം ഇനിയെങ്കിലും വേദിക മനസ്സിലാക്കിയാല്‍ മതിയാര്‍ന്നു. എന്തൊക്കെ ആയിരുന്നു വേദികയുടെ പ്ലാനുകള്‍, പടക്കം പൊട്ടിക്കല്‍, ഡാന്‍സ് കൂത്ത്, കേക്ക് മുറിക്കല്‍ ????എന്നിട്ട് ഇപ്പം എന്തായി… അവസാനം പവനായി ശവമായി എന്ന പരിവത്തിലായി വേദികയുടെ അവസ്ഥ.

മറ്റൊരുത്തിയുടെ ജീവിതം തകര്‍ത്തു അവളുടെ ഭര്‍ത്താവിനെയും സ്വന്തമാക്കി സുഖിച്ചു ജീവിക്കാം എന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്കും സ്വന്തം ഭാര്യയെ കളഞ്ഞു കാമുകിയുടെ പുറകെ പോകുന്ന ആണുങ്ങള്‍ക്കും ഒരിക്കലും സ്വസ്ഥത കിട്ടില്ല.

അവര്‍ക്കുള്ള ഒരു പാഠം കൂടെയാണ് ഈ സീരിയല്‍. കഴിഞ്ഞ എപ്പിസോഡില്‍ ശിവദാസന്‍ അച്ചാച്ചന്‍ തന്നെയാണ് യഥാര്‍ത്ഥ ഹീറോ. അച്ചാച്ഛന്റെ ഉറച്ച തീരുമാനത്തിന് മുമ്പില്‍ തോറ്റു കൊടുക്കാനല്ലാതെ മറ്റുള്ളവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

about kudumbavilakku

More in Malayalam

Trending

Recent

To Top