കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ആര്യന് ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍സിബിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് കോടതി. ആര്യന് ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍സിബി കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
അതേസമയം, ആര്യന് ഖാന്റെ അഭിഭാഷകന് ഇടക്കാല ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ കോടതി നാളെ തീരുമാനം പറയും. കൊവിഡ് പരിശോധനാ ഫലം ഇല്ലാത്തതിനാല്‍ ഇന്ന് ആര്യന് ജയിലില്‍ പ്രവേശിക്കാന്‍ ആവില്ല. അതുകൊണ്ട് നാളെ വരെ എന്‍സിബിയുടെ യുടെ കസ്റ്റഡിയില്‍ തന്നെ തുടരേണ്ടി വരും.
ആര്യന് ഖാന്റെ കസ്റ്റഡി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് ആവശ്യപ്പെട്ടത്. കേസിലെ പുതിയ അറസ്റ്റുകള്‍ അന്വേഷണത്തിലെ വഴിത്തിരിവെന്നും എന്‍സിബി കോടതിയെ അറിയിച്ചു. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ അഞ്ചിത് കുമാര്‍ ആര്യന് ഖാന് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നു.
ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ഒരു വിദേശ പൗരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. എന്നാല്‍ എന്‍സിബിയുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....