News
തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം നല്കി ആര്യന് ഖാന്
തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം നല്കി ആര്യന് ഖാന്
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്‍തര്‍ റോഡ് ജയിലില്‍ താമസിപ്പിച്ചിരിക്കുന്ന ആര്യന് ഖാന് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. കഴിഞ്ഞ ദിവസം ആര്യന്് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന് അവര്‍ക്ക് തന്നാലാകുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ആര്യനെ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചത്. പുറത്തിറങ്ങുന്നതിന് മുന്‍പ് അദ്ദേഹം ജയില്‍ ജീവനക്കാരോട് നന്ദി പറഞ്ഞു.
ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര് അറസ്റ്റിലായി.
