Connect with us

ആര്യയുടെ ജീവിതത്തിലെ പുതിയ സന്തോഷം, ദീപാവലി ആഘോഷവും ഗൃപ്രവേശ ആഘോഷങ്ങള്‍ക്കും എത്തിയത് ആ സ്‌പെഷ്യല്‍ അതിഥി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

ആര്യയുടെ ജീവിതത്തിലെ പുതിയ സന്തോഷം, ദീപാവലി ആഘോഷവും ഗൃപ്രവേശ ആഘോഷങ്ങള്‍ക്കും എത്തിയത് ആ സ്‌പെഷ്യല്‍ അതിഥി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ആര്യയുടെ ജീവിതത്തിലെ പുതിയ സന്തോഷം, ദീപാവലി ആഘോഷവും ഗൃപ്രവേശ ആഘോഷങ്ങള്‍ക്കും എത്തിയത് ആ സ്‌പെഷ്യല്‍ അതിഥി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അവതാരകയായും നടിയായും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായി മാറിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നത്.

വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ആര്യയ്ക്ക് നിരന്തരം വിമര്‍ശനം ലഭിച്ചത്. അതൊക്കെ മറികടന്ന് ജീവിതത്തിലെ മറ്റ് സന്തോഷങ്ങള്‍ ആഘോഷിക്കുകയാണ് നടിയിപ്പോള്‍. ആര്യയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് ഇരട്ടി മധുരമാണ്. പുത്തന്‍ വീട്ടിലേക്ക് താമസം മാറി എന്ന് പറഞ്ഞാണ് ആര്യ എത്തിയത്. മകളുടെ കൂടെ പടക്കം പൊട്ടിച്ചും അല്ലാതെയുമായി ദീപാവലി ആഘോഷിച്ചതിനൊപ്പം ഗൃഹപ്രവേശവും നടത്തി. ഇത്തവണ ഒരു പ്രധാനപ്പെട്ട അതിഥി കൂടി ആര്യയുടെ വീട്ടിലേക്ക് വന്നിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

വിവാഹമോചിത ആയതിന് ശേഷം മകള്‍ റോയയുടെ കൂടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനാണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യ-രോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു.

കുറച്ച് കാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ച ഇരുവരും വൈകാതെ വേര്‍പിരിഞ്ഞു. മകള്‍ ആര്യയുടെ കൂടെ ആണെങ്കിലും അവധി ദിനങ്ങളിലും മറ്റ് ആഘോഷങ്ങള്‍ക്കുമായി പിതാവിന്റെ അടുത്തേക്കും പോകും. വേര്‍പിരിഞ്ഞാലും ഭര്‍ത്താവുമായി ഇപ്പോഴും അടുത്ത സൗഹൃദമാണെന്ന് ആര്യ പറയാറുണ്ട്. പുതിയ വീട്ടിലേക്ക് താമസിക്കാന്‍ എത്തിയപ്പോള്‍ പിന്തുണയുമായി മുന്‍ഭര്‍ത്താവും ആര്യയുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. രോഹിത് തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നും ഇത് വ്യക്തമാവുകയാണ്. മുന്‍പും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കുചേരാന്‍ രോഹിത് എത്താറുണ്ട്. ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ രോഹിത്തിന്റെ വീട്ടിലേക്ക് ആര്യയും മകളും പോയതാണോ, അതോ ആര്യയുടെ വീട്ടിലേക്ക് രോഹിത് വന്നതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രണ്ടാള്‍ക്കും നല്ലത് വരട്ടേ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേര്‍പിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നല്‍കിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കി.

രോഹിത്തിന് ശേഷം ജാന്‍ എന്ന് വിളിക്കുന്ന ആളുമായി ആര്യ പ്രണയത്തിലായിരുന്നു. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നുമാണ് ഈ ബന്ധത്തെ കുറിച്ച് താരം പറഞ്ഞത്.

താന്‍ മൂഡ് ഓഫ് ആവുന്ന സമയങ്ങളിലൊക്കെ മണിക്കൂറുകളോളം വിളിച്ച് സംസാരിക്കുന്ന ആളാണ് മുന്‍ഭര്‍ത്താവ് കൂടിയായ രോഹിത്ത് എന്നാണ് ആര്യ പറയുന്നത്. ഇപ്പോഴും ഇതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇനിയും ഒരുമിച്ച് താമസിക്കാമല്ലോ എന്നാവും ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇനി രണ്ടാളും ഒരുമിക്കുന്നത് പ്രായസമുള്ള കാര്യമായിരിക്കുമെന്ന് തന്നെയാണ് ആര്യ വ്യക്തമാക്കുന്നത്. എന്തായാലും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കെടുക്കാനും ദുഃഖങ്ങളില്‍ താങ്ങാവാനും രോഹിത്ത് ഉണ്ടെന്ന് പറയുന്നതിനെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ്.

More in Malayalam

Trending

Recent

To Top