Malayalam
ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള്‍ എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, എങ്കിലും..!; എലീന പടിക്കല്‍ വിവാഹത്തിന് ക്ഷണിക്കാത്തതിനെ കുറിച്ച് പറഞ്ഞ് ആര്യ
ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള്‍ എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, എങ്കിലും..!; എലീന പടിക്കല്‍ വിവാഹത്തിന് ക്ഷണിക്കാത്തതിനെ കുറിച്ച് പറഞ്ഞ് ആര്യ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ ടുവില്‍ വന്നതിന് ശേഷമാണ് ആര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. മകള്‍ റോയയെ കുറിച്ചും തനിക്കൊരു പ്രണയം ഉണ്ടന്നെല്ലാം ആര്യ പറഞ്ഞത് ഏറെ വാര്‍ത്തയായിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്നപ്പോഴേയ്ക്കും ആ പ്രണയം അവസാനിച്ചു. ഇതോടെ താന്‍ വിഷാദത്തിലായി പോയെന്നും വളരെ കാലമെടുത്താണ് തിരിച്ച് വന്നതെന്നും ആര്യ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിനെതിരെ ഇടയ്ക്ക് വെച്ച് സൈബര്‍ അക്രമണങ്ങളും രൂക്ഷമായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നതായി ആര്യ സൂചിപ്പിച്ചിരുന്നു. ഒടുവില്‍ ഓണത്തിന് വലിയ ആഘോഷങ്ങളുടെ ഫോട്ടോസും വീഡിയോസുമായിട്ടാണ് നടി എത്തിയത്. ഒപ്പം ആരാധകര്‍ക്ക് തന്നെ കുറിച്ചുള്ള പല സംശയങ്ങള്‍ക്കും ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആര്യ മറുപടിയും നല്‍കിയിരുന്നു.
ഇത്തവണ എല്ലാത്തിലും മികച്ച ഓണം എന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ആര്യ എത്തിയത്. ജീവിതം ഒരിക്കലും ഉപേക്ഷിക്കാത്തത് ഇവള്‍ കാരണമെന്ന് പറഞ്ഞ് മകള്‍ റോയയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് ആയിരുന്നു നടി പങ്കുവെച്ചത്. ഓണാഘോഷത്തെ കുറിച്ചും മറ്റ് വിശേഷങ്ങള്‍ അന്വേഷിച്ചവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ആര്യ മറുപടി പറഞ്ഞത്.
മുന്‍പ് ആര്യ അവതാരകയായി എത്തിയ സ്റ്റാര്‍ട്ട് മ്യൂസികിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാത്തത് എന്താണെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ‘അതിന് വേണ്ടി താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് ആര്യ പറഞ്ഞത്. പക്ഷേ ചാനലിന് മറ്റ് ചില പരിപാടികളാണുള്ളത്. അവര്‍ക്ക് ഏറ്റവും മികച്ച പരിപാടി ഏതാണെന്നാണ് നോക്കുന്നത്. എന്തായാലും കാത്തിരിക്കാം. ഇതിലും മികച്ചത് തന്നെ വരുമെന്ന് കരുതാമെന്നും ആര്യ പറയുന്നു. ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ വന്നതോട് കൂടിയായിരുന്നു സ്റ്റാര്‍ട്ട് മ്യൂസിക് ഷോ നിര്‍ത്തിയത്.
എലീന ചേച്ചിയുടെ വിവാഹത്തിന് പോവുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. ഈ സമയത്ത് വിവാഹങ്ങളില്‍ പങ്കെടുക്കാനൊക്കെ ഞങ്ങള്‍ക്ക് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ട്. അവര്‍ ഒരു ചെറിയ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ നേരിട്ട് പോയി പങ്കെടുക്കാന്‍ വേണ്ടി അവള്‍ എന്നെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. എങ്കിലും എന്റെ പ്രാര്‍ഥനകളും അനുഗ്രഹവും അവള്‍ക്കൊപ്പം എന്നും ഉണ്ടായിരിക്കുമെന്നും ആര്യ പറയുന്നു.
ഒത്തിരി അവഗണനകളും വിഷാദവുമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നുള്ള അതിജീവനമാണ് എന്നെ പ്രശ്നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത്. ജീവിതത്തിന്റെ തെളിച്ചമുള്ള വശങ്ങളിലേക്ക് മാത്രം നോക്കാം. പഠിക്കാനുള്ള പാഠങ്ങളെല്ലാം പതിയെ പഠിക്കാം. എല്ലാം പഠിച്ചാല്‍ പിന്നെ ആ തെറ്റ് ആവര്‍ത്തിക്കരുത്. പിന്നെ ചെറിയ പുഞ്ചിരിയോട് കൂടി പോയാല്‍ മതിയെന്നാണ് ആര്യ പറയുന്നത്.
താന്‍ പ്രെഗ്‌നന്റ് ആണെന്നും കരിയറിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടെന്നും എന്തെങ്കിലും പോസിറ്റീവായി പറഞ്ഞ് തരാമോന്ന് ഒരു ആരാധിക ആര്യയോട് ചോദിച്ചിരുന്നു. ‘അമ്മയാവുക എന്ന് പറയുന്നത് ഏറ്റവും അനുഗ്രഹിക്കപ്പെട്ട കാര്യമാണ്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റവും മനോഹരമായ കാര്യവും അതാണ്. നമ്മുടെ ജീവിതത്തില്‍ ഒന്നിലധികം റോളുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ചുറ്റുമുള്ള അമ്മമാരിലേക്ക് ഒന്ന് നോക്കിയേ. നിങ്ങളോടുള്ള സ്നേഹത്തില്‍ അതൊന്നും മാറില്ല. കേക്കില്‍ ഐസിങ് ചെയ്യുന്നത് പോലെയാണ് നിങ്ങളുടെ ബേബി. ജീവിതം മാറുന്നതിന് വേണ്ടി കുറച്ചൊന്ന് കാത്തിരുന്നാല്‍ മതിയെന്നും ആര്യ പറയുന്നു.
