സിനിമയിലേയ്ക്ക് വന്നപ്പോള് അച്ഛന് ആദ്യം തന്ന ഉപദേശം അതായിരുന്നു, തന്റെ ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്ദേശങ്ങള് തനിക്ക് അവാര്ഡ് പോലെയാണെന്ന് അര്ജുന് അശോകന്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഹരിശ്രീ അശോകന്. അദ്ദേഹത്തിന്റെ മകന് അര്ജുന് അശോകനും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് തുറന്ന് പറയുകയാണ് അര്ജുന്. ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്ദേശങ്ങള് തനിക്ക് അവാര്ഡ് പോലെയാണെന്ന് അര്ജുന് പറയുന്നത്.
അഭിനയിച്ചു ഫലിപ്പിക്കാന് വിശ്വാസമുള്ള കഥാപാത്രങ്ങള് മാത്രം തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉപദേശം മാത്രമാണ് സിനിമയിലേക്ക് എത്തുമ്പോള് അച്ഛന് നല്കിയത്. തന്റെ ഓരോ സിനിമയിലും അഭിനയിക്കുമ്പോള് ഉണ്ടാകുന്ന തെറ്റുകള് അച്ഛന് ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയില് അതാവര്ത്തിക്കാതെ നോക്കണമെന്ന് പറയും.
കുട്ടിക്കാലത്ത് ഹരിശ്രീ അശോകനൊപ്പം ലൊക്കേഷനില് പോയ അനുഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. കുട്ടിക്കാലത്ത് സിനിമ കാണുമ്പോള് സ്ക്രീനില് ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ആദ്യം കാണുന്നത്. അച്ഛന് എന്നതിലുപരി വീട്ടില് എപ്പോഴും കാണുന്ന ഒരാളെ വലിയ സ്ക്രീനില് കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു.
പട്ടാഭിഷേകം, പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നീ സിനിമകളുടെ ലൊക്കേഷനുകളില് പോയത് ഇന്നും ഗൃഹാതുരമായ ഓര്മ്മകളാണ്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു തന്നെ ഒക്കെടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട് എന്നും അര്ജുന് അശോകന് പറയുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...