Connect with us

ഭര്‍ത്താവും മകനുമില്ലാതെ 45ാം വയസ്സില്‍ ഞങ്ങള്‍ രണ്ടാളും മാത്രമായി യാത്ര പോകണം!, ഫുക്രുവിനെയും തന്നെയും കുറിച്ചുള്ള ചില വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

Malayalam

ഭര്‍ത്താവും മകനുമില്ലാതെ 45ാം വയസ്സില്‍ ഞങ്ങള്‍ രണ്ടാളും മാത്രമായി യാത്ര പോകണം!, ഫുക്രുവിനെയും തന്നെയും കുറിച്ചുള്ള ചില വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ഭര്‍ത്താവും മകനുമില്ലാതെ 45ാം വയസ്സില്‍ ഞങ്ങള്‍ രണ്ടാളും മാത്രമായി യാത്ര പോകണം!, ഫുക്രുവിനെയും തന്നെയും കുറിച്ചുള്ള ചില വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയെത്തിയ മഞ്ജു ഇന്ന് സ്‌ക്രീനിലെ സജീവ താരമാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഏറെ പ്രേക്ഷക പ്രീതിയുള്ള ഷോ ആയ ബിഗ് ബോസ് സീസണ്‍ 2വില്‍ മഞ്ജു പങ്കെടുത്തിരുന്നു. എന്നാല്‍ താരം 49 ദിവസങ്ങള്‍ നിന്ന ശേഷം പുറത്താകുകയായിരുന്നു. ഷോയില്‍ വന്നതിനു ശേഷം താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. കുടുംബത്തെയടക്കമാണ് ചിലര്‍ അധിക്ഷേപിച്ചത്.

നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. അതേസമയം കൂട്ടുകാരി സിമി സാബുവിനൊപ്പമുളള വീഡിയോകളും നടിയുടെതായി ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബ്ലാക്കീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും സിമിയും ഒരുമിച്ചുളള പുതിയ വീഡിയോ ഇറങ്ങിയിരിക്കുകയാണ്.

ഇത്തവണ തങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ഇരുവരും എത്തിയത്. എല്ലാ ചോദ്യങ്ങള്‍ക്കും ഇരുവരും ആദ്യം പേപ്പറുകളില്‍ ഉത്തരം എഴുതുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും ഓരോരുത്തരും എഴുതിയ ഉത്തരങ്ങള്‍ വായിച്ചു. ‘നിങ്ങള്‍ തമ്മിലുളള കൂടിക്കാഴ്ചയ്ക്കിടെ മഞ്ജു ചേച്ചി എറ്റവും കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന വിഷയം എന്താണെന്ന് ആയിരുന്നു ഒരു ചോദ്യം.

ഇതിന് വ്ളോഗ് എങ്ങനെ നന്നാക്കാം എന്നാണ് മഞ്ജു എഴുതിയത്. എന്നാല്‍ അങ്ങനെ ഒന്നും ഇന്നുവരെ അവള് പറഞ്ഞിട്ടില്ലെന്ന് സിമി പറഞ്ഞു. ബാംഗ്ലൂര് പബ്ബില്‍ പോയിട്ട് അവിടെ നിന്ന് കുടിവെളളം കുടിക്കണം എന്നതാണെന്ന് സിമി എഴുതിയത് എന്ന് മഞ്ജു വായിച്ചു. മഞ്ജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വേറെ എന്ത് ജോലി ചെയ്തേനേ എന്നായിരുന്നു മറ്റൊരു ചോദ്യം.

‘സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുമായിരുന്നു എന്ന് മഞ്ജുവും സിമിയും എഴുതി. 45ാം വയസില്‍ യാത്ര പോകണമെന്ന ആഗ്രഹവും സിമിയും മഞ്ജുവും പങ്കുവെച്ചു. ഹിമാലയത്തില്‍ പോകണമെന്നാണ് ഇരുവരും പറഞ്ഞത്. ഞങ്ങള് രണ്ട് പേരും കൂടിയാണ് പോവുക. മക്കളെയൊക്കെ ഒരു കരയ്ക്ക് എത്തിച്ച ശേഷമാകും യാത്രയെന്നും ഇരുവരും പറഞ്ഞു.

അതേസമയം, ബിഗ്‌ബോസ് വീടിനുള്ളില്‍ നിന്നും രജിത്ത് കുമാറുമായിട്ടുള്ള സൗഹൃദവും ഫുക്രുവിനൊപ്പമുള്ള നിമിഷങ്ങളുടെ പേരിലും മഞ്ജുവിനെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. മകനെ പോലെ കണ്ടിട്ടുള്ള ചെറിയ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്ക് വിഷമമായത് ചില സൗഹൃദങ്ങളെ കുറിച്ച് വന്ന കമന്റുകള്‍ കണ്ടപ്പോഴാണ്. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്. എനിക്കത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

അതിലൊരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളത് കൊണ്ടാവും. എന്നാലും എനിക്കങ്ങനൊരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്‍പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളതെന്ന് മഞ്ജു ചോദിക്കുന്നു.

പിന്നെ ഏറ്റവും കൂടുതല്‍ ആഘോഷിച്ച കാര്യത്തെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതിന് ശേഷം മുതല്‍ നമ്മുടെ കണ്ണ് കെട്ടിയിട്ടാണ് കൊണ്ട് പോവുക. ഏതാ ഹോട്ടല്‍ എന്നോ മറ്റ് കാര്യങ്ങളോ അറിയാന്‍ പറ്റില്ല. അവിടെ ചെന്നതിന് ശേഷം ചെറിയൊരു ഇന്റര്‍വ്യൂ ഉണ്ടാവും. നമ്മുടെ പേഴ്സണല്‍ കാര്യങ്ങളൊക്കെ പറയാന്‍. അവരുടെ ഒരു ചോദ്യത്തിന് എന്റെ മകനെ പോലെ മറ്റൊരാളെ കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. പക്ഷേ നമ്മളോട് ആരാധന തോന്നി പലരും വിളിക്കാറുണ്ട്. അവരോടൊക്കെ സ്നേഹമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ എന്റെ മകന്‍ ബെര്‍ണാച്ചനെ പോലെ അവരൊക്കെ ആവുമോ?

ടിവിയോ ഫോണോ ഞാന്‍ ഇഷ്ടപ്പെടുന്നതൊന്നും അവിടെ ഇല്ലെന്ന് അറിഞ്ഞ് തന്നെയാണ് പോയത്. പക്ഷേ അതിനുള്ളില്‍ കയറിയപ്പോഴാണ് ബെര്‍ണാച്ചനെ കാണാതെ ഇരിക്കാന്‍ പറ്റില്ലെന്ന് മനസിലായത്. ബെര്‍ണാച്ചന്റെ കൈ ആ വാതിലിന് ഉള്ളില്‍ കൂടെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്രയും നമ്മള്‍ പിരിമുറുക്കമായി ഇരിക്കുന്ന സമയത്താണ് ഫുക്രു ഇങ്ങനെ ഓടി ചാടി നടക്കുന്നത്.

പെട്ടെന്ന് എനിക്ക് എന്റെ മകനുമായിട്ടാണ് റിലേറ്റ് ചെയ്യാന്‍ തോന്നിയത്. മകനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. ബെര്‍ണാച്ചനെ പോലെ ഇവന്‍ എന്റെ പാത്രത്തില്‍ നിന്ന് മുട്ട എടുത്ത് കൊണ്ട് പോവും, പപ്പടം കട്ടെടുക്കും അതൊക്കെ ആയപ്പോള്‍ എനിക്ക് പെട്ടെന്ന് മകനെ മിസ് ചെയ്യുന്നത് മാറും. അത് വല്ലാത്തൊരു സ്നേഹബന്ധമായിരുന്നു. എന്റെ കുഞ്ഞിനെ പോലെയാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട് എന്നും മഞ്ജു പറയുന്നു.

More in Malayalam

Trending

Recent

To Top