Malayalam
വിവാഹത്തിനു പിന്നാലെ അപ്‌സരയുടെ ആദ്യവിവാഹത്തിന്റേതെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു! സത്യാവസ്ഥ അറിയാതെ സോഷ്യല്‍ മീഡിയ
വിവാഹത്തിനു പിന്നാലെ അപ്‌സരയുടെ ആദ്യവിവാഹത്തിന്റേതെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു! സത്യാവസ്ഥ അറിയാതെ സോഷ്യല്‍ മീഡിയ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെയാണ് അപ്‌സര പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അപ്‌സരയുടെ വിവാഹം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിശേഷങ്ങളില്‍ ഒന്ന്. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു അപ്‌സരയും സംവിധായകനും നടനുമായ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇരുവരുടെയും വിവാഹ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു മാത്രമല്ല ഇതിനു പിന്നാലെ നിരവധി വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആണെന്നും ഇരുവര്‍ക്കും കുട്ടികള്‍ ഉണ്ട് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതിനു പിന്നാലെ അപ്‌സരയും ആല്‍ബിയും പ്രതികരണവുമായും രംഗത്തെത്തിയിരുന്നു. തനിക്ക് 24 വയസേ ആയിട്ടുള്ളൂ, വിവാഹം വൈകിയിട്ടില്ല, മാത്രവുമല്ല, തങ്ങള്‍ക്ക് മക്കളില്ലെന്നും ചില വാര്‍ത്തകള്‍ കണ്ട് മാനസികമായി ഏറെ വിഷമത്തിലാണെന്നുമായിരുന്നു അപ്‌സര പറഞ്ഞത്.
എന്നാല്‍ ഇതിനു പിന്നാലെ അപ്‌സര മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോറിയോഗ്രാഫറായ യുവാവിനെ വിവാഹം കഴിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇവരുടെ വിവാഹത്തിന്റേത് എന്ന് പറയപ്പെടുന്ന ഒരു വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമ്പലത്തില്‍വെച്ച് തന്നെയാണ് വിവാഹം നടന്നതെന്നും ഈ ബന്ധം ഒരു വര്‍ഷം മാത്രമാണ് നിലനിന്നിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അപ്‌സര എന്തിന് അത് മറച്ച് പിടിക്കുന്നുവെന്നും സത്യങ്ങള്‍ തുറന്ന് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം, വിവാഹസമയത്ത് തങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ കുട്ടികളാണ്. പിന്നെ ചില ആര്‍ട്ടിസ്റ്റുകളുടെ മക്കളും. അല്ലാതെ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുട്ടികളില്ല. വിവാഹവേദിയില്‍ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു. ഇത് പ്രചരിപ്പിക്കരുത്. വിഷമം കൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് എന്നുമാണ് അപ്സര പറഞ്ഞഇരുന്നത്.
ആര്‍ട്ടിസ്റ്റുകളുടെ മക്കളൊക്കെ അടുത്തുവന്ന് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല. അത് ഞങ്ങളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവാഹ ദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല, പിന്നെ പലരും വിളിച്ചപ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിയുന്നത്. ആല്‍ബിക്കും അപ്സരയ്ക്കും മക്കളുണ്ടെന്നുള്ള തരത്തിലായിരുന്നു പല യൂട്യൂബ് ചാനലുകളിലും വന്ന വാര്‍ത്തകള്‍. ഇന്റര്‍കാസ്റ്റ് വിവാഹം ആണെങ്കിലും വീട്ടുകാര്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ആല്‍ബി പറഞ്ഞു.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. ‘ഉള്ളതു പറഞ്ഞാല്‍’ എന്ന മിനിസ്‌ക്രീന്‍ പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളതു പറഞ്ഞാല്‍’ പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്‌സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തതും ‘ഉള്ളത് പറഞ്ഞാല്‍’ എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അപ്‌സര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്‌സര. തൃശ്ശൂര്‍ സ്വദേശിയായ ആല്‍ബിന്‍ പത്ത് വര്‍ഷത്തോളമായി മിനിസ്‌ക്രീന്‍ അണിയറയില്‍ സജീവമാണ്.
തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി നടി സ്‌നേഹ ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരുന്നു. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി തുടങ്ങിയ ചില ഷോകളുടേയും അവതാരകയുമായിട്ടുണ്ട് അപ്‌സര.