ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല, കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്; നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ
ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല, കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്; നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ
ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല, കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്; നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി മാറിയ താരമാണ് അപ്പാനി ശരത്. തുടര്‍ന്ന് മലയാളത്തില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത താരം അടുത്തിടെയാണ് തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയിലൂടെയാണ് ശരത്തിന്റെ തമിഴ് സിനിമാ പ്രവേശനം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ അറ്റാക്ക് നേരിടുന്ന പൃഥ്വിരാ.ജിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് താരം. മാധ്യമ സിന്‍ഡിക്കേറ്റിന്റെയും സമൂഹ മാധ്യമങ്ങളിലൂടെയും നിരവധി ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് എന്നും അദ്ദേഹത്തെ തളര്‍ത്താന്‍ സാധിക്കില്ലെന്നും അപ്പാനി ശരത് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അപ്പാനി ശരതിന്റെ പ്രതികരണം.
അപ്പാനി ശരതിന്റെ വാക്കുകള്‍:
നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ ടിഎംടി നട്ടെല്ല് വേണം. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്..
നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന് പൃഥ്വിരാജ്. നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ??? ഇഷ്ടല്ല്യാ??
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...