Malayalam
അദ്ദേഹത്തോട് ഇപ്പോഴും പ്രണയമാണ്…! തന്റെ പ്രണയത്തെ കുറിച്ചും ആ നടനോടുള്ള കടുത്ത ആരാധനയെ കുറിച്ചും പറഞ്ഞ് അനുശ്രീ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍
അദ്ദേഹത്തോട് ഇപ്പോഴും പ്രണയമാണ്…! തന്റെ പ്രണയത്തെ കുറിച്ചും ആ നടനോടുള്ള കടുത്ത ആരാധനയെ കുറിച്ചും പറഞ്ഞ് അനുശ്രീ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോശ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. അടുത്ത ജന്മത്തില് തനിക്ക് ജ്യോതിക ആകണമെന്നും ജ്യോതിക ആകുമ്പോള്‍ സൂര്യ വേറെ പോയി വിവാഹം കഴിച്ചതു കൊണ്ട് കാര്യമില്ല. അതുകൊണ്ട് അടുത്ത ജന്മത്തില് സൂര്യ- ജ്യോതികയായി തന്നെ വിവാഹം കഴിക്കണമെന്നും അനുശ്രീ പറയുന്നു.
സൂര്യയെ എനിക്ക് വിവാഹം കഴിക്കാന്‍ ഏറെ ഇഷ്ടമാണെന്നും താന്‍ ഫ്രീ ആണെങ്കില്‍ സമ്മതിക്കുന്ന രണ്ട് കാര്യങ്ങള്‍ എന്നത് അമ്പലത്തില്‍ പൊങ്കാലയിടുന്നതും സൂര്യ വരുന്ന പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതാണെന്നും അനുശ്രീ പറയുന്നു. സൂര്യയെ തനിക്ക് അത്രത്തോളം ഇഷ്ടമാണെന്നും നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഒരുമിച്ച് നിന്ന് ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലെ സൂര്യ ഫാന്‍സ് അസോസിയേഷന് സൂര്യയുമായി ബന്ധപ്പെട്ട എന്ത് ആഘോഷം വന്നാലും തന്നെ വിളിക്കും. സൂര്യയുടെ ആരാധിക എന്ന നിലയില്‍ അവര്‍ക്ക് തന്നെ വലിയ കാര്യമാണെന്നും അനുശ്രീ പറയുന്നു. മാത്രമല്ല, സൂര്യ അഭിനയിച്ച ഏത് ചിത്രം കണ്ടാലും അതിലെ നായിക താന്‍ ആണെന്ന് ചിന്തിക്കാറുണ്ടെന്നു കൂടി അനുശ്രീ തുറന്ന് പറയുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രണയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നും അനുശ്രീ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താന്‍. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. പരിധി കടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട കാര്യമില്ലല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞു മുറുക്കാന്‍ വന്നാല്‍ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. പരസ്പര ധാരണയുടെ പുറത്തേ പ്രേമം നിലനില്‍ക്കൂ.
പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. എന്ത് കുസൃതിയും കാട്ടാന്‍ കൂടെ നില്ക്കുന്ന ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ജീവിതത്തിലേക്ക് ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും എന്റെ സൗഹൃദ വലയത്തില്‍ നിന്നൊരാളെയാകും. അതാരാണെന്നൊന്നും പറയാറായിട്ടില്ല. ബ്രേക്കപ്പിന്റെ വേദനകളൊക്കെ താന്‍ അറിഞ്ഞിട്ടുണ്ട്. അതില്‍ നിന്നും പുറത്തുകടക്കാന്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടുണ്ട്. അന്ന് അനുഭവിച്ച വിഷമത്തെപ്പറ്റിയൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ചമ്മല് തോന്നും. സ്കൂളില്‍ പഠിക്കുമ്പോള്‍ നിരവധി പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നും അനുശ്രീ പറയുന്നു.
ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു അനുശ്രീയുടെ ആദ്യ ചിത്രം. സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ താന്‍ കേട്ടിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ പറഞ്ഞത് വാര്‍ത്തയായിരുന്നു. ജീവിക്കാനുള്ള വഴിയേക്കാളുപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. ഈ പറയുന്ന വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേയെന്നും അനുശ്രീ ചോദിക്കുന്നു.
ഈ വ്യത്യാസം എങ്ങനെ വന്നു എന്ന് കുറേ ചിന്തിച്ചിട്ടുണ്ട്. പക്ഷേ മനസിലാവുന്നില്ല. അവരുദ്ദേശിക്കുന്ന ആ വഴിയില്‍ എത്താനുള്ള എളുപ്പവഴിയല്ല സിനിമ. സിനിമയ്ക്ക് വേണ്ടി നമ്മുടെ സമയത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ തീര്‍ച്ചയായും വിട്ടുവീഴ്ച വേണ്ടിവരും. അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ ഇന്നേവരെ എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. തീയുണ്ടാകാതെ പുകയുണ്ടാവില്ല എന്ന് പറയാറില്ലേ അതുകൊണ്ട് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യത്തില്‍ ചെന്നുപെടാതിരിക്കുക. നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയുക. അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സിനിമയില്‍ എന്നല്ല ഒരു തൊഴിലിലും തുടരേണ്ടതില്ല, എന്നും അനുശ്രീ പറയുന്നു.
