Connect with us

മഞ്ജു മുഖത്ത് വീണ്ടും സര്‍ജറി ചെയ്‌തോ..!? പുത്തന്‍ ചിത്രങ്ങളില്‍ നിന്ന് സര്‍ജറി ചെയ്ത പാടുകള്‍ കണ്ടു പിടിച്ച് ആരാധകര്‍ ; ചിത്രങ്ങള്‍ വൈറലായതോടെ ആരാധകന്റെ കുറിപ്പും ശ്രദ്ധ നേടുന്നു

Malayalam

മഞ്ജു മുഖത്ത് വീണ്ടും സര്‍ജറി ചെയ്‌തോ..!? പുത്തന്‍ ചിത്രങ്ങളില്‍ നിന്ന് സര്‍ജറി ചെയ്ത പാടുകള്‍ കണ്ടു പിടിച്ച് ആരാധകര്‍ ; ചിത്രങ്ങള്‍ വൈറലായതോടെ ആരാധകന്റെ കുറിപ്പും ശ്രദ്ധ നേടുന്നു

മഞ്ജു മുഖത്ത് വീണ്ടും സര്‍ജറി ചെയ്‌തോ..!? പുത്തന്‍ ചിത്രങ്ങളില്‍ നിന്ന് സര്‍ജറി ചെയ്ത പാടുകള്‍ കണ്ടു പിടിച്ച് ആരാധകര്‍ ; ചിത്രങ്ങള്‍ വൈറലായതോടെ ആരാധകന്റെ കുറിപ്പും ശ്രദ്ധ നേടുന്നു

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

14 വര്‍ഷത്തിന് ശേഷം ഗുരുവായൂരമ്പലത്തില്‍ കുച്ചിപ്പുഡി അരങ്ങേറ്റം നടത്തിയതിന് പിന്നാലെയായാണ് മഞ്ജു വാര്യര്‍ അഭിനയത്തിലേക്കും തിരിച്ചെത്തിയത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ വിശേഷങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാനെത്തിയ ഗീത ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യര്‍ അന്ന് പറഞ്ഞിരുന്നു. ഒട്ടും കോണ്‍ഫിഡന്‍സുണ്ടായിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട്. എപ്പോഴും വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിക്കാറുള്ള മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ പലര്‍ക്കും ഒരു പ്രചോദനമാണ്. കഴിഞ്ഞ ദിവസമായിരുന്നു കൂളിംഗ് ഗ്ലാസ് വെച്ച് ക്യൂട്ട് ചിരിയുമായി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷ്യപ്പെട്ടത്. ഇതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി ജര്‍മനിയില്‍ പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോള്‍ വീണ്ടും മഞ്ജു പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ് ഒരുകൂട്ടര്‍ കണ്ടു പിടിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ സര്‍ജറി ചെയ്ത പാടുകള്‍ ഉണ്ടെന്നും വീണ്ടും സര്‍ജറി ചെയ്‌തോ എന്നുമെല്ലാമാണ് ഇവര്‍ ചോദിക്കുന്നത്. മാത്രമല്ല, സര്‍ജറിയാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്നും ചിലര്‍ പറയുന്നുണ്ട്. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ഇതിനുള്ള മറുപടി മഞ്ജു തന്നെ പറഞ്ഞിരുന്നു.

‘മഞ്ജു വാര്യര്‍ ലോക്ക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ? എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി. ‘പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗണ്‍ സമയത്ത് സമാധാനത്തോടെ വീട്ടില്‍ ഇരിക്കുകയായിരുന്നെന്നും’ മഞ്ജു പറഞ്ഞിരുന്നു.

അതേസമയം, മഞ്ജുവിന്റെ പുത്തന്‍ ഫോട്ടോകള്‍ക്ക് പിന്നാലെ താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രാജീവന്‍ ഫ്രാന്‍സിസ് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പണ്ട് ഒരു ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഗസ്റ്റായി മഞ്ജു വാര്യര്‍ ആണ് വരുന്നതെന്ന് അറിഞ്ഞപ്പോള്‍ ഒന്നും നോക്കിയല്ല. ക്യാമറയുമെടുത്തങ്ങ് ഇറങ്ങി. വേദിയിലേയ്ക്ക് വരുന്ന താരത്തെ കണ്ട് എല്ലാവരും ചറപറാ ഫോട്ടോ എടുക്കുന്നുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട കണ്ണ് ക്യാമറയാണെന്ന് വിശ്വസിച്ചിരുന്ന ഞാന്‍ അത് മാറ്റി വെച്ച് പണ്ട് ദൂരദര്‍ശനില്‍ ആറാം തമ്പുരാന്‍ വരുമ്പോള്‍ ആരാധനയോടെ നോക്കി കണ്ടിരുന്ന ആ താരത്തെ മനസ് നിറയെ കണ്ടു. ഇപ്പോള്‍ ഇത്രയും അടുത്ത് കാണാനും സംസാരിക്കാനും പറ്റുമ്പോഴും ഇടയ്‌ക്കൊക്കെ തോന്നാറുണ്ട് ഇത് വല്ല സ്വപ്‌നം എങ്ങാനം ആണോ എന്ന്. എന്നായിരുന്നു കുറിപ്പ്.

1995 മുതല്‍ സിനിമാലോകത്തുള്ള മഞ്ജു വാര്യര്‍ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top