Malayalam
ഇതെന്തു പറ്റി, ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാല്‍ മതിയോ?…അനുശ്രീയുടെ പോസ്റ്റിന് കമന്റുമായി ആരാധകര്‍
ഇതെന്തു പറ്റി, ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാല്‍ മതിയോ?…അനുശ്രീയുടെ പോസ്റ്റിന് കമന്റുമായി ആരാധകര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന് ഇന്ന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
‘മുറുകെ പിടിക്കുന്നു …. ശരിയെന്ന് തോന്നുന്നു …. കൈകോര്‍ത്തു, താര’ എന്ന് കുറിച്ചുകൊണ്ട് ഒരു കൈ ആം സ്ലിങ് പൗച്ചില്‍ തൂക്കിയിട്ടുകൊണ്ട് നില്ക്കുന്ന ചിത്രമാണ് അനുശ്രീ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അനുശ്രീയുടെ പുതിയ സിനിമ ‘താര’യുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം.
ദേശ്വിന്‍ പ്രേം ഒരുക്കുന്ന ‘താര’യുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ നടന് ഫഹദ് ഫാസിലും സുരഭി ലക്ഷ്മിയും സംവിധായകന് ദിലീഷ് പോത്തനും ചേര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര് പിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിതാര എന്ന കഥാപാത്രത്തെയാണ് അനുശ്രീ സിനിമയില്‍ അവതരിപ്പിക്കുന്നത്.
എന്നാല്‍ അനുശ്രീ കൈയ്യൊടിഞ്ഞ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ കാര്യമറിയാതെ നിരവധി കമന്റുകളും ഇടുന്നുണ്ട്. ഇതെന്തു പറ്റി, ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാല്‍ മതിയോ?, പെട്ടെന്ന് സുഖം പ്രാപിക്കൂ, പോസ്റ്റ് ഇട്ടാല്‍ അതിനുള്ള മറുപടി തരണം അല്ലാതെ ചുമ്മാ തൂക്കി ഇട്ട് പോസ്റ്റു ഇടരുത് തുടങ്ങി നിരവധി കമന്റുകളുമായി നിരവധിപേര്‍ എത്തിയിട്ടുണ്ട്.
