Connect with us

അദ്ദേഹം തന്നില്‍ നിന്നും കാര്യങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചു, സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ വന്ന മീടു ആരോപണങ്ങളെ കുറിച്ച് ആലിയ കശ്യപ്

News

അദ്ദേഹം തന്നില്‍ നിന്നും കാര്യങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചു, സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ വന്ന മീടു ആരോപണങ്ങളെ കുറിച്ച് ആലിയ കശ്യപ്

അദ്ദേഹം തന്നില്‍ നിന്നും കാര്യങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചു, സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ വന്ന മീടു ആരോപണങ്ങളെ കുറിച്ച് ആലിയ കശ്യപ്

കഴിഞ്ഞ വര്‍ഷം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ മീടു ആരോപണങ്ങളുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ അനുരാഗ് കശ്യപിന്റെ മകള്‍ ഇതേ കുറിച്ച് മകള്‍ ആലിയ കശ്യപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അച്ഛന് നേരെയുള്ള മീടു ആരോപണങ്ങള്‍ തന്നെ ഒരുപാട് അലട്ടിയെന്ന് ആലിയ പറയുന്നു. അച്ഛന്റെ സ്വഭാവം തെറ്റായി ചിത്രീകരിച്ചത് തന്നെ അലട്ടി. അദ്ദേഹം മോശക്കാരനായ ആളാണെന്ന് ആളുകള്‍ കരുതി. എന്നാല്‍ അടുപ്പമുള്ളവരോട് ചോദിക്കുക അദ്ദേഹം വളരെ സോഫ്റ്റ് ആയ മനുഷ്യനാണ്. തന്റെ ഉത്കണ്ഠ വഷളാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം തന്നില്‍ നിന്നും കാര്യങ്ങള്‍ മറച്ചു പിടിക്കാനുള്ള ശ്രമം നടത്തിയതായും ആലിയ പറയുന്നു.

സൂമിന്റെ ഇന്‍വൈറ്റ് ഓണ്‍ലി സീസണ്‍ 2 എന്ന പരിപാടിയിലാണ് ആലിയ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിന് എതിരെ രംഗത്തെത്തുന്നത്. എ.ബി.എന്‍ തെലുഗു മാധ്യമത്തിന്റെ അഭിമുഖത്തിലാണ് സംവിധായകനെതിരെ പായല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് ട്വിറ്റിറിലൂടെ പ്രതികരിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് താമസസ്ഥലത്തേക്ക് വിളിപ്പിച്ച് അപമര്യദയായി പെരുമാറി എന്നാണ് പായലിന്റെ ആരോപണം.

സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണ്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണ് എന്നും സംവിധായകന്‍ പറഞ്ഞതായും പായല്‍ ആരോപിച്ചിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top