News
ഹോളിവുഡ് ചിത്രം കില്‍ ബില്‍ റീമേക്ക് ചെയ്യാനോരുങ്ങി അനുരാഗ് കശ്യപ്; കൃതി സാനോന്‍ കേന്ദ്ര കഥാപാത്രമാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഹോളിവുഡ് ചിത്രം കില്‍ ബില്‍ റീമേക്ക് ചെയ്യാനോരുങ്ങി അനുരാഗ് കശ്യപ്; കൃതി സാനോന്‍ കേന്ദ്ര കഥാപാത്രമാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ക്വിന്റെന്‍ ടൊറന്റീനോയുടെ കില്‍ ബില്‍ എന്ന ചിത്രം ബോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യാനൊരുങ്ങി അനുരാഗ് കശ്യപ്. 2003ല്‍ പുറത്തിറങ്ങിയ കില്‍ ബില്ലില്‍ ഉമ തുര്‍മാനാണ് കേന്ദ്ര കഥാപാത്രമായിരുന്നത്. ചിത്രത്തിന്റെ ഹിന്ദി റിമേക്കില്‍ കൃതി സാനോണായിരിക്കും കേന്ദ്ര കഥാപാത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവസാന തീരുമാനം ആയിട്ടില്ല. പ്രൊജക്റ്റിന്റെ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. എങ്ങിനെയാണ് ഇക്കാര്യം മാധ്യമങ്ങള്‍ അറിഞ്ഞതെന്ന് അറിയില്ല’ എന്നാണ് അനുരാഗ് കശ്യപിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. അനുരാഗ് കശ്യപ് ദോ ബാറാ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. തപ്സി പന്നുവാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. വളരെ പുതുമയുള്ള രീതിയിലാണ് ചിത്രത്തിന്റെ അന്നൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറങ്ങിയത്. തപ്‌സി തന്റെ വീട്ടിലേക്ക് എത്തുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് അനുരാഗ് കശ്യപ് തപ്സിയോടൊപ്പം ടെലിവിഷനിലൂടെ സംവദിക്കുന്നതാണ് ടീസറിന്റെ ഇതിവൃത്തം. ടീസറിലൂടെ ചിത്രം ഒരു ടൈം ട്രാവല്‍ ആണെന്ന സൂചനയും നല്‍കുന്നുണ്ട്.മന്‍മര്‍സിയാന്‍ എന്ന സിനിമയിലാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്സി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
