ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുളള ഒരാളാണ്; ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാമല്ലോ എന്ന് അനു ജോസഫ്

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനു ജോസഫ്. കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനുവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. പരമ്പരയിലെ കഥാപാത്രമായ സത്യഭാമയായി തന്നെയാണ് ഇപ്പോഴും ചിലര്‍ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകള്‍ അനു പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്.തുടര്‍ന്ന് ഒത്തിരി സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അനു സ്വന്തമായി ഒരു യൂട്യൂബ്് ചാനല്‍ തുടങ്ങിയത്. ഇതിലൂടെ നിരന്തരം ആരാധകരുമായി സംവധിക്കാറുണ്ട്.
ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് മറുപടി നല്‍കുകയാണ് താരം. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കല്പം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, സിംഗിള്‍ ആയിട്ടുളള ലൈഫ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാമല്ലോ.
ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്. തിരുവനന്തപുരത്താണ് ഞാന്‍ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസര്‍ഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടില്‍ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട് എന്നും അനു പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...