Malayalam
ചേച്ചി പോയതൊടെ വലിയ ശൂന്യതയായിരുന്നു , എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ, അമ്മയും അച്ഛനും തകര്‍ന്നു പോയി!സൗഭാഗ്യ മറ്റൊരു വീട്ടിലക്ക് മാറുകയായിരുന്നു! ഗര്‍ഭിണിയായതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് ചേച്ചിയായിരുന്നു പറഞ്ഞത്
ചേച്ചി പോയതൊടെ വലിയ ശൂന്യതയായിരുന്നു , എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ, അമ്മയും അച്ഛനും തകര്‍ന്നു പോയി!സൗഭാഗ്യ മറ്റൊരു വീട്ടിലക്ക് മാറുകയായിരുന്നു! ഗര്‍ഭിണിയായതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് ചേച്ചിയായിരുന്നു പറഞ്ഞത്
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമാണ്. അര്‍ജുന്റെ കുടുംബത്തിലെ തീരാനഷ്ടത്തെക്കുറിച്ചുള്ള സൗഭാഗ്യയുടെ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
അര്‍ജുന് തന്റെ ചേട്ടത്തിയമ്മയേയും അച്ഛനേയുമാണ് നഷ്ടമായത്. അമ്മയുടെ സ്ഥാനത്തു നിന്നും അര്‍ജുനെ സ്‌നേഹിക്കുകയും നോക്കി വളര്‍ത്തിയതും ചേട്ടത്തി സീനയായിരുന്നു. ആ വേര്‍പാടിന്റെ ആഘാതം മാറുന്നതിന് മുമ്പ് തന്നെയായിരുന്നു അച്ഛന്‍ പിഎന്‍ സോമശേഖരനും മരണപ്പെടുന്നത്.
ഇപ്പോഴിതാ ചേട്ടത്തിയേയും അച്ഛനേയും കുറിച്ച് അര്‍ജുന്‍ മനസ് തുറക്കുകയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്
തന്റെ അമ്മയ്ക്ക് പലതരം അസുഖങ്ങളുണ്ട്. നാളുകളായി ചികിത്സയിലാണ്. ചേച്ചിയായിരുന്നു അമ്മയെ നോക്കിയിരുന്നത്. ചേച്ചിയ്ക്ക് ആദ്യം ചെറിയൊരു പനി വരികയായിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. മണവും രുചിയുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റ് ചെയ്തപ്പോള്‍ അമ്മയ്ക്കും ചേച്ചിയ്ക്കും പോസിറ്റീവായിരുന്നു. പിന്നീട് ചേട്ടന്റെ മകനും പോസിറ്റീവായി. എന്നാല്‍ പിന്നീട് ചേച്ചിയ്ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ തുടങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റി. നാലാം നാള്‍ ചേച്ചി മരിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.
ചേച്ചി പോയതൊടെ വലിയ ശൂന്യതയായെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. അമ്മയും അച്ഛനും തകര്‍ന്നു പോയി. പിന്നീട് തങ്ങളെല്ലാവരും ടെസ്റ്റ് ചെയ്തുവെന്നും അപ്പോഴാണ് ചേട്ടനും അച്ഛനും പോസിറ്റീവ് ആകുന്നതും. റിസ്‌ക് എടുക്കാന്‍ പറ്റാത്തതിനാല്‍ പപ്പയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്നായിരുന്നു പപ്പ ആംബുലന്‍സില്‍ കയറിയതെന്നും അര്‍ജുന്‍ ഓര്‍ക്കുന്നു. 21 ദിവസം ആശുപത്രിയില്‍ കിടന്ന് ഈ മാസം 15 ന് പപ്പയും പോയി. മരിക്കുന്ന ദിവസം ഉച്ചയ്ക്കും താന്‍ പപ്പയോട് സംസാരിച്ചിരുന്നുവെന്നാണ് അര്‍ജുന്‍ പറയുന്നത്.
ചേട്ടനും ചേച്ചിയും മെഡിക്കല്‍ ഫീല്‍ഡിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് കാര്യമായി ശ്രദ്ധിച്ചിരുന്നു. ഇതിനാല്‍ താനും സൗഭാഗ്യയും മറ്റൊരു വീട്ടിലക്ക് മാറുകയായിരുന്നു. സൗഭാഗ്യ ഗര്‍ഭിണിയായതിനാല്‍ റിസ്‌ക് എടുക്കേണ്ട മറ്റൊരിടത്തേക്ക് മാറുവെന്ന് പറഞ്ഞത് ചേച്ചിയായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. ചേച്ചിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും നോക്കി നില്‍ക്കെ ആളങ്ങ് പോവുകയായിരുന്നുവെന്നും അര്‍ജുന്‍ വേദനയോടെ പറയുന്നു. തന്റേയും വീട്ടിലേയും കാര്യങ്ങള്‍ അമ്മയുടെ സ്ഥാനത്തു നിന്നായിരുന്നു ചേച്ചി നോക്കിയിരുന്നതെന്നും അമ്മയേയും മോളേയും പോലെയായിരുന്നു ചേച്ചിയും സൗഭാഗ്യയും.
അതേസമയം ഇപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും നെഗറ്റീവ് ആയെന്നും അമ്മയേയും ചേട്ടനേയു മക്കളേയും തങ്ങളുടെ വീട്ടിലേക്ക് കൊണ്ടു വന്നുവെന്നും അര്‍ജുന്‍ അറിയിച്ചു. തങ്ങളുടെ കാര്യത്തില്‍ ചേച്ചിയ്ക്ക് വലിയ കരുതല്‍ ആയിരുന്നുവെന്നും എപ്പോഴും വിളിച്ച് എപ്പോള്‍ വരുമെന്ന് ചോദിക്കുമായിരുന്നുവെന്നും ആ കോളുകള്‍ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ടെന്നും അര്‍ജുന്‍ പറയുന്നു.
