Malayalam
അരിച്ചാക്കുകള്‍ ചുമന്നും, പൊട്ടിയിളകി അഴുക്കുചാലില്‍ വീണ കോണ്‍ക്രീറ്റ് സ്ലാബ് വരെ മാറ്റാന്‍ സഹായിച്ചും ആന്‍ണി വര്‍ഗീസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
അരിച്ചാക്കുകള്‍ ചുമന്നും, പൊട്ടിയിളകി അഴുക്കുചാലില്‍ വീണ കോണ്‍ക്രീറ്റ് സ്ലാബ് വരെ മാറ്റാന്‍ സഹായിച്ചും ആന്‍ണി വര്‍ഗീസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ തന്നെയാണ് താരം അറിയപ്പെടുന്നത്. ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കറുകുറ്റി ടാസ്ക് ഫോഴ്സിലെ ഒരംഗമായിരിക്കുകയാണ് ആന്റണിയും.
സമൂഹ അടുക്കളയിലേക്ക് കൊണ്ടുവന്ന അരിച്ചാക്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കുക, പാചകപ്പുരയില്‍ സഹായിക്കുക, ഭക്ഷണം പാക്കറ്റുകളാക്കാന്‍ സഹായിക്കുക, വീടുകളില്‍ എത്തിക്കേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കുക. തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും ആന്റണിയുടെ കൈകള്‍ എത്തുന്നുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും ആവശ്യ പ്രകാരം സമീപത്തെ ദേശീയപാതയോരത്ത് നിരന്തരം വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലം ശുചീകരിക്കാനും ആന്റണി ഒപ്പം നിന്നു. പുല്ലുപറിച്ചു മാറ്റല്‍ മുതല്‍ പൊട്ടിയിളകി അഴുക്കുചാലില്‍ വീണ കോണ്‍ക്രീറ്റ് സ്ലാബ് വരെ മാറ്റാന്‍ താരം സഹായിച്ചു.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ഇടയ്ക്കിടെ യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ മെയ് ദിനത്തില്‍ തന്റെ അച്ഛന്റെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് തൊഴിലാളി ദിനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ തന്റെ പിതാവിന്റെ ചിത്രം അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് പങ്കുവെച്ചിരുന്നു. ഉച്ചയ്ക്ക് തന്റെ പിതാവ് ചോറുണ്ണാന്‍ വന്നപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയാണ് ചിത്രമെടുത്തതെന്ന് അന്ന് ആന്റണി ചിത്രത്തോടൊപ്പം കുറിച്ചിരുന്നു.
‘തൊഴിലാളിദിനാശംസകള്‍…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ..’എന്നാണ് അന്ന് ആന്റണി കുറിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ അച്ഛന് പത്രം വായിക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെ,അപ്പന് കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോയിച്ചു എന്ത് പറ്റിന്ന്…
ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്.സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം … അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി. കണ്ടാല്‍ അപ്പന് അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്.
