Malayalam
‘അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്’ എന്നാണ് മകള്‍ തന്നോട് ചോദിക്കുന്നത്; തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്
‘അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്’ എന്നാണ് മകള്‍ തന്നോട് ചോദിക്കുന്നത്; തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്
ഒരു കാലത്ത് മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്നിരുന്ന താരമാണ് അഞ്ജു അരവിന്ദ്. ഈ വര്‍ഷം മുതല്‍ താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. തന്നെ കുറിച്ച് ഇപ്പോഴും പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് അഞ്ജു നേരത്തെ തുറന്നു പറഞ്ഞിരുന്നു.
തനിക്ക് മൂന്ന് മക്കളുണ്ടെന്ന തെറ്റായ വാര്‍ത്തയെ കുറിച്ചും അത് കണ്ട മകളുടെ പ്രതികരണത്തെ കുറിച്ചുമാണ് താരം ഇപ്പോള്‍ പറയുന്നത്. യാതൊരു വ്യക്തതയുമില്ലാതെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആളുകള്‍ പടച്ച് വിടുന്നത്. ഏതോ ഒരു ഓണ്‍ലൈനില്‍ തനിക്ക് മൂന്ന് മക്കളുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു.
അത് കണ്ട് മകള്‍ തന്നോട് ചോദിക്കുന്നത് ‘അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്’ എന്നാണ്. തന്റെ മകളുടെ പേരും തെറ്റായിട്ടാണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത്. അവള് അത് വായിച്ചിട്ട് പലപ്പോഴും തിരുത്താന്‍ പറയൂ എന്ന് പറയാറുണ്ട്.
‘ഇതൊക്കെ ഒന്ന് ശരിയാക്കാന്‍ അമ്മയ്ക്ക് ആരോടേലും പറയാന്‍ പറ്റുമോ’ എന്ന് ചോദിക്കുമ്പോള്‍ അതില്‍ വലിയ കാര്യമില്ല നമുക്ക് നമ്മളെ അറിയാമല്ലോ എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് അഞ്ജു പറയുന്നത്.
അതേസമയം, മരതകം എന്ന സിനിമയിലൂടെയാണ് അഞ്ജു വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. സനുഷ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.നവാഗതനായ അന്‍സാജ് ഗോപിയാണ് സംവിധാനം.
