Connect with us

റാഫിയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയും!, ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്

Malayalam

റാഫിയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയും!, ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്

റാഫിയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയും!, ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന്‍ അരുണ്‍ ഗോപിയെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്. ശബ്ദരേഖ തിരിച്ചറിയുന്നതിനാണ് സംവിധയകനെ വിളിച്ചുവരുത്തിയത്. സംവിധായകന്‍ റാഫിയെയും മുമ്പ് വിളിപ്പിച്ചിരുന്നു. സിനിമയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി അറിയില്ല. സിനിമ വൈകുന്നതില്‍ ബാലചന്ദ്രകുമാറിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റാഫി വ്യക്തമാക്കി.

സിനിമയില്‍ നിന്നും പിന്‍മാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് ദിലീപിന്റെ വാദം. മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, റാഫിയെ വിളിച്ചുവരുത്തിയത് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ രേഖയിലെ ശബ്ദം തിരിച്ചറിയാനാണെന്ന് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്നും വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകള്‍ തന്നെയാണെന്നുമാണ് റാഫി പറഞ്ഞത്.

അതേസമയം, നടന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പണമിടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സുരാജ് സാക്ഷികള്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്.

സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായാണ് കണ്ടെത്തല്‍. ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രമുഖ അഭിഭാഷകന്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ അന്വേഷണ സംഘം പരിശോധിക്കും. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോണ്‍ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികള്‍ ഉള്‍പ്പെടെ ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നും അന്വേഷിക്കും.

More in Malayalam

Trending

Recent

To Top