നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷം പ്രതീക്ഷ നല്‍കുന്നതാണെന്ന് അഞ്ജലി മേനോന്
നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷം പ്രതീക്ഷ നല്‍കുന്നതാണെന്ന് അഞ്ജലി മേനോന്
നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷം പ്രതീക്ഷ നല്‍കുന്നതാണെന്ന് അഞ്ജലി മേനോന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ സംവിധായകയാണ് അഞ്ജലി മേനോന്. ഇപ്പോഴിതാ മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരാണെന്ന് പറയുകയാണ് അഞ്ജലി മേനോന്. ഒരു സമൂഹമെന്ന നിലയില്‍ അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുന്നില്ലെന്നും അവരെ എങ്ങനെ സമീപിക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും അഞ്ജലി പറയുന്നു.
‘നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. പറഞ്ഞു കഴിഞ്ഞതിന് ശേഷം ചുറ്റുമുള്ളവരുടെ റിയാക്ഷന് എങ്ങനെയാണ്. പരാതിപ്പെട്ടാല്‍ ഇവരെല്ലാം കൂടെ കാണുമോ. അവരുടെ കുടുംബവും സുഹൃത്തുക്കളും കൂടെ കാണുമോ? ഇതെല്ലാം ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിനു ശേഷം എന്തൊക്കെ അനുഭവിക്കേണ്ടി വരും.
അതിജീവിച്ച ഏതൊരാളും ഒരു പരാതി കൊടുക്കുന്നതിന് മുമ്പ് ചിന്തിക്കുന്ന കാര്യങ്ങളാണ് ഇത്. അവര്‍ ഒരുപാട് ധൈര്യം സംഭരിച്ചിട്ടാണ് മുന്നോട്ട് വരുന്നത്. അതിജീവിച്ച ഏതൊരാളും കടന്നു പോകുന്ന ട്രോമ വളരെ വലുതായിരിക്കും. ഇവര്‍ ധൈര്യത്തോടെ മുന്നോട്ട് പോയി. ഡബ്യൂ.സി.സി എന്നു പറയുന്നത് ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി മാത്രം സംസാരിക്കുന്ന സംഘടനയല്ല. അവരുടെ യാത്രയില്‍ കഴിയുന്ന രീതിയില്‍ ഡബ്ല്യു. സി.സി പിന്തുണച്ചിട്ടുണ്ട്.
അതിജീവിതയുടെ തുടര്‍ന്നുള്ള യാത്ര എന്തായിരിക്കുമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. അത് വേറെ ആര്‍ക്കും നയിക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത്, അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുക. ഒരു സമൂഹമെന്ന് നിലക്ക് ആ യാത്രയില്‍ നമുക്ക്എന്താണ് ചെയ്യാന്‍ പറ്റുന്നത്, നമുക്കോരുരുത്തര്‍ക്കും അതിലൊരു റോളുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും എങ്ങനെ പുരോഗതി കൈവരിക്കാം. അതാണ് നമ്മള് ആലോചിക്കേണ്ടത്. അതിജീവിതയെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളെയാണ്.
ജോലി സ്ഥലത്ത് സ്ത്രീസുരക്ഷ ഉറപ്പുവരുത്താനുള്ള നിയമം ഇപ്പോഴും മലയാള സിനമ മേഖലയില്‍ നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ രക്ഷക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...