Connect with us

ഇത് ഗൂഢാലോചന തന്നെ; കൂടെവിടെ പരമ്പരയിൽ കോടതിയൊക്കെ ഉണ്ടഡേ…; എട്ടിന്റെ പണി കിട്ടാൻ പോകുന്നത് ഇവർക്ക്; ജഗന്റെ പ്രണയം ആരും കാണാതെ പോകരുത്; കൂടെവിടെ അടിപൊളി എപ്പിസോഡ്!

Malayalam

ഇത് ഗൂഢാലോചന തന്നെ; കൂടെവിടെ പരമ്പരയിൽ കോടതിയൊക്കെ ഉണ്ടഡേ…; എട്ടിന്റെ പണി കിട്ടാൻ പോകുന്നത് ഇവർക്ക്; ജഗന്റെ പ്രണയം ആരും കാണാതെ പോകരുത്; കൂടെവിടെ അടിപൊളി എപ്പിസോഡ്!

ഇത് ഗൂഢാലോചന തന്നെ; കൂടെവിടെ പരമ്പരയിൽ കോടതിയൊക്കെ ഉണ്ടഡേ…; എട്ടിന്റെ പണി കിട്ടാൻ പോകുന്നത് ഇവർക്ക്; ജഗന്റെ പ്രണയം ആരും കാണാതെ പോകരുത്; കൂടെവിടെ അടിപൊളി എപ്പിസോഡ്!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇത്രയധികം ചർച്ചയായ പരമ്പര ഒരുപക്ഷെ, കൂടെവിടെ തന്നെയാകും. അതുകൊണ്ട് ഒന്ന് ട്രാക്ക് മാറിയപ്പോഴേക്കും പ്രേക്ഷകർ അപേക്ഷ പോലെയാണ് പറയുന്നത്. ഈ പരമ്പരയെ കൊല്ലല്ലേ എന്ന്.

എന്നാൽ, ഇന്നലെ ഞാൻ ഒരു കഥയുടെ സൂചന പറഞ്ഞിരുന്നു. അതിൽ ഋഷിയും അതിഥി ടീച്ചറും തമ്മിലുള്ള സംസാരം ഇടയ്ക്ക് ബ്രെക്ക് ചെയ്തിട്ട് അതിന്റെ ബാക്കി ഭാഗം കാണിച്ചിരുന്നില്ല. അപ്പോൾ ആണ് അവിടെ ഇങ്ങനെ ഒരു കഥയ്ക്ക് സാധ്യതയുണ്ടെന്ന് തോന്നിയത്. പക്ഷെ ആ ഗൂഢാലോചന പ്രതീക്ഷിച്ച ഭാഗം അതിന്നു കാണിക്കുന്നുണ്ട്.

നമ്മൾ പറഞ്ഞ പോലെ അല്ലെങ്കിലും ഋഷിയും അതിഥി ടീച്ചറും അത്തരത്തിൽ ഒരു ഒത്തുകളിയിലേക്കാണ് പോകുന്നത് എന്ന് തോന്നുന്നു. ഇനി കഥ തീർത്തും അങ്ങനെ അല്ലെങ്കിൽ , ഇന്നത്തെ എപ്പിസോഡിൽ ദേവമ്മയുടെ കുറെ സംഭാഷണങ്ങൾ ഉണ്ട് . അവർ ഭാവി പ്രെഡിക്റ്റ് ചെയ്യും പോലെ കുറെ സംസാരിക്കുന്നുണ്ട്. ദേവമ്മയും കൈമളും പറയുന്ന കഥയാണ് നടക്കുന്നതെങ്കിൽ കൂടെവിടെ പിന്നെ നോക്കേണ്ട… കാരണം അതിഥി ടീച്ചറിന്റെ കഥ തന്നെ സൂര്യയിലൂടെ റിപ്പീറ്റ് അടിച്ചു കാണാൻ തീരെ താല്പര്യമില്ല.

ഇനി ഇന്നത്തെ ഒരു തമാശ, വില്ലന്മാർക്കൊക്കെ കോടതിയും പോലീസും ഉണ്ട് ട്ടോ…. നമ്മുടെ പ്രധാനകഥാപാത്രണങ്ങൾക്കൊന്നും അത് അറിയില്ല. അങ്ങനെ ഇന്നൊരു കോടതി നോട്ടീസ് വരുന്നുണ്ട്. അതോടെ സൂര്യയുടെ ഫാമിലി മറ്റൊരു വഴിത്തിരിവിലേക്ക് കടക്കും. ഇനി സൂര്യയ്ക്ക് ഒരു മറവി രോഗം ഉണ്ട്. സൂര്യ ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ മറ്റെല്ലാം മറക്കുമെന്നാണ് തോന്നുന്നത്.

പണ്ടത്തെ സൂര്യയും അതുപോലെയാണ്. ആലഞ്ചേരിയിൽ പോയി സൂര്യ നിന്ന സമയത്ത് സൂര്യയ്ക്ക് സൂര്യയുടെ വീട്ടുകാരെ അങ്ങനെ ഓർമ്മ വരാറില്ലായിരുന്നു. അല്ലെങ്കിൽ ആര്യ ചേച്ചിയെ സ്ഥിരം വിളിക്കുന്ന സൂര്യ ഇവിടെ ആ വിളി ഒക്കെ മറന്നു പോയി… ഇനി സൂര്യയ്ക്ക് മുന്നിൽ ആര്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് വരാൻ പോകുന്നത്. അതോടെ സൂര്യ ആര്യയെ മാത്രമേ ഓർക്കാൻ സാധ്യതയുള്ളൂ….

പാവം ഋഷി…. മറവി ഒരു തെറ്റല്ല…. മറവി നല്ലൊരു അനുഗ്രഹമാണ്. പക്ഷെ ഋഷിയെ അവഗണിക്കരുത് സൂര്യ…

ഇനി നിങ്ങൾക്ക് പ്രണയ രംഗങ്ങളും നല്ല വരികളും ഒന്നും മിസ് ആകില്ല. നയന എഴുതിയ പോലെ മനോഹരമായ വരികളൊക്കെ റൈറ്റർ മാമൻ എഴുതാൻ തുടങ്ങിയിട്ടുണ്ട്. ആ സസ്പെൻസ് എന്താണെന്ന് ഇന്ന് കൂടെവിടെ കണ്ടാൽ നിങ്ങൾക്ക് മനസിലാകയും. ഹോട്സ് സ്റ്റാറിൽ കണ്ടവർ ഇവിടെ അത് പറയരുത്.

പ്രണയത്തിന്റെ പനിനീർ പൂക്കൾ നിലാവുള്ള രാത്രിയിൽ വിടരുമ്പോൾ പാലപ്പൂക്കളുടെ മണം ചുറ്റും പടരും. രാത്രിയുടെ തണുപ്പും ഒപ്പം സ്വപ്നം കണ്ടിരിക്കുന്നവളുടെ ശബ്ദവും ഹോ റൈറ്റർ സാർ പ്രണയത്തിലായി എന്നാണ് തോന്നുന്നത്.

ഏതായാലും ഒരു പാല പ്രണയവും മുള്ളുമുരിക്ക് പ്രണയവും നല്ല അടിപൊളി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ഇന്ന് കൂടെവിടെ പ്രേക്ഷകർക്ക് ആസ്വദിക്കാം… ആരും അത് കണ്ടിട്ട് റൈറ്റർ സാറിന് പൊങ്കാല ഇടരുത്,… ഞാൻ മുൻകൂട്ടി പറയുകയാണ്… നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുക.. എന്നാൽ മാത്രമേ റൈറ്റർ സാർ പ്രണയത്തെ കുറിച്ച് എഴുതിത്തെളിയുകയുള്ളു…

അടുത്ത ഋഷി സൂര്യ പ്രണയ വസന്ത കാലത്ത് നമുക്ക് ആസ്വദിക്കാൻ റൈറ്റർ സാർ നല്ല പ്രണയ ഭക്ഷണങ്ങൾ എഴുതുന്ന തിരക്കിലാണ്. കൂടെവിടെയിൽ എന്നല്ല എല്ലാ പാരമ്പരകളിലും ഋതുക്കൾ പോലെയാണ് പ്രണയം. ആദ്യം വഴക്ക് വരും പിന്നെ പ്രണയം വരും പിന്നെ വിരഹം വരും… പിന്നെ ഇതൊന്നുമല്ലാത്ത എന്തൊക്കെയോ കാലങ്ങളും ഇടയ്ക്ക് കാണാം . അപ്പോൾ സൂര്യയെ ഏത് വിധേനയും ഋഷി രക്ഷിക്കും.. അതിലേക്ക് കഥ പോകുന്നുണ്ട്. അതൊക്കെ അല്പം കാത്തിരുന്ന് തന്നെ കാണണം..

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top