Connect with us

അഞ്ജലി മേനോന്‍ തമിഴിലേയ്ക്ക്!

Malayalam

അഞ്ജലി മേനോന്‍ തമിഴിലേയ്ക്ക്!

അഞ്ജലി മേനോന്‍ തമിഴിലേയ്ക്ക്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍. കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണിയിലൂടെയാണ് അഞ്ജലി മേനോന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായികയാകുന്നത്. പിന്നീട് മഞ്ചാടിക്കുരു എന്ന ചിത്രവും സംവിധാനം ചെയ്ത് അഞ്ജലി മേനോന്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ബാംഗ്ലൂര്‍ ഡേയ്‌സടക്കമുള്ള ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ ഇനി ഒരുക്കുക ഒരു തമിഴ് സിനിമയാണ് എന്നാണ് റിപ്പോര്‍ട്ട്.

ആദ്യമായിട്ടാണ് അഞ്ജലി മേനോന്‍ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്ജലി മേനോന്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മാണം കെആര്‍ജി സ്റ്റുഡിയോയാണ്.

അഞ്ജലി മേനോന്‍ ചെയ്തവയില്‍ ഒടുവിലെത്തിയ ചിത്രം വണ്ടര്‍ വുമണാണ്. സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് മനേഷ് മാധവനായിരുന്നു. തിരക്കഥ എഴുതിയും അഞ്ജലി മേനോനായിരുന്നു. ഇംഗ്ലീഷിലായിരുന്നു വണ്ടര്‍ വുമണ്‍ പ്രദര്‍ശനത്തിന് എത്തിയത്.

നാദിയ മൊയ്തുവിനും നിത്യാ മേനനുമൊപ്പം ചിത്രത്തില്‍ പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ, ഡോ. ഹാനിസ് സലീം, ശ്രീകാന്ത് കെ വിജയന്‍, പ്രവീണ്‍ പ്രേംനാഥ്, അജയന്‍ അടാട്ട്, സന്ദേശ് കുല്‍ക്കര്‍ണി, രമ്യ സര്‍വദാ ദാസ്, പി വി ആകാശ് മഹേഷ്, വൈശാഖ് നായര്‍ എന്നിവരാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിനായിരുന്നു. റോണി റോണി സ്‌ക്രൂവാലയ്ക്ക് പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ആശിയും പങ്കാളിയായി.

More in Malayalam

Trending